Friday 9 October 2020

Snuggy Alias Pampers

 വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഫോണിൽ ഭാര്യയുടെ നമ്പർ തെളിഞ്ഞു..

നീതു : "ഹലൊ സേട്ടോയ് .." (ചേട്ടൻ വിളി വെറും സാങ്കല്പികം )
ഞാൻ : "പറ മോളൂസേ.." (മോളൂസ് വിളി അതിലേറെ സാങ്കല്പികം )
നീതു : "അതേയ് കൊച്ചിന്റെ Nappy ( അപ്പി തുണി ) തീർന്നു .. വൈകുന്നേരം വരുമ്പോ ഒരു പാക്കറ്റ് മേടിക്കണം.."
ഞാൻ : "അതിന്റെ സൈസ് റഫറൻസ് എന്തേലും ഉണ്ടേൽ Whatsappil അയച്ചേക്കു.. ബാക്കിയൊക്കെ നിന്റെ മച്ചാൻ ഏറ്റു.."
ഇത്തിരി കഴിഞ്ഞപ്പോൾ ഫോണിൽ കിണിം ശബ്ദം കേട്ടു..
സ്‌ക്രീൻ പ്രകാശമാനമായി
1 Message from Neethu New Wife1 Vodafone Mobile
"ഞാൻ സൈസ് നോക്കി.. XL (Extra Large) ആണ് ..
പിന്നെ വാങ്ങുമ്പോ ഒരു കാര്യം നോക്കണേ ..
Mammy Poko-ടെ Snuggy വേണ്ടാട്ടോ ..
Huggies-ന്റെ Pampers മതി..."
എന്തോന്നിതു Pampers -ന്റെ Snuggy -ഓ!!
മൊത്തം കൺഫ്യൂഷൻ ആയല്ലോ!!
ഇതൊരുമാതിരി പണ്ട് ഞാൻ കടയിൽ പോയി ഉജാലയുടേതല്ലാതെ വേറെ ഏതേലും കമ്പനിയുടെ ഉജാല ഉണ്ടോ എന്ന് ചോദിച്ചപോലെ ആയല്ലോ..
Fabric Whitener എന്നാണു ആ സാധനത്തിന്റെ പേര് എന്ന് ഗൂഗിളിൽ അടിച്ചു നോക്കിയാണ് ഞാനും പഠിച്ചത്
എനിക്കും നീതുവിനും നല്ല മനപ്പൊരുത്തമായതു കൊണ്ട് കാര്യം
എന്തായാലൂം എനിക്ക് പിടികിട്ടി..
വാങ്ങേണ്ട സാധനത്തിന്റെ പേര് ബേബി Diaper
വാങ്ങേണ്ട ബ്രാൻഡ് Pampers ..
വേണ്ട സൈസ് XL ..
കടയിൽ പോയി Kids സെക്ഷൻ തപ്പി കണ്ടു പിടിച്ചു.. പക്ഷെ വിചാരിച്ചപോലുള്ള സൈസിങ് അല്ല Diaperനു. Small, Medium, XL Sizeനു പകരം കൊച്ചുങ്ങളുടെ വെയിറ്റ് ആണ് പാക്കറ്റിൽ കാണിച്ചിരിക്കുന്നത്..
നീതുനെ വിളിച്ചു ഇവക്കുട്ടിയുടെ Weight എത്രയാണ് ചോദിക്കുന്നത് നാണക്കേടാണെന്ന് എനിക്കൊരു ഉൾവിളി ..
ഒന്നൂല്ലേലും ഞാൻ അവളുടെ തന്ത അല്ലെ..
ഇതൊക്കെ ഞാനും അറിഞ്ഞിരിക്കേണ്ടതല്ലേ..
എന്നിലെ എഞ്ചിനീയർ ബുദ്ധിതെളിഞ്ഞു്..
കൊച്ചിന്റെ ഏകദേശ Weight എത്രയാവും എന്ന് ഞാൻ ഊഹിച്ചു..
ഞാൻ തന്നെ ഒരു നൂറ്റിപത് കിലോയും ചില്ലറയും ഉണ്ട് ..
അപ്പൊ ന്യൂട്ടന്റെ രണ്ടാം ചലന നിയമം വെച്ച്, അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല, കുട്ടി ഒരു ഇരുപതു കിലോയെങ്കിലും കാണും..
ഒന്നും നോക്കിയില്ല ഇരുപതു കിലോയുള്ള പിള്ളേർ ഇടുന്ന Diaper ഒന്ന് രണ്ടു വലിയ പാക്കറ്റ് അങ്ങ് വാങ്ങി..
മിഷൻ Accomplished എന്ന് ഭാര്യക്ക് Whatsappപ്പും വിട്ടു..
വീട്ടിൽ ചെന്ന് കേറിയപ്പോൾ തന്നെ ഭാര്യ പടിക്കൽ നിക്കുന്നു..
നീതു : "സാധനം കിട്ടിയോ" ?
കയ്യിലുള്ള വലിയ രണ്ടു പൊതികൾ ഞാൻ ഭാര്യക്ക് സ്നേഹത്തോടെ കൈമാറി..
പാക്കറ്റ് അടിമുടി നോക്കി ഭാര്യ രുദ്രതാണ്ഡവമാടി..
"എന്റെ മനുഷ്യ.. ഇത്രേം വലിയ Snuggy നിങ്ങൾക്കിടാനാണോ.. കൊച്ചിന് ആകെ പന്ത്രണ്ടു കിലോയെ തൂക്കമുള്ളൂ.. "
എൻറ്റെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ ചീറിപ്പാഞ്ഞു..
ഏയ് അത്രേം വലുതാവാൻ സാധ്യത ഇല്ല ..
ന്യൂട്ടന്റെ Second Law of Motion വെച്ച് ഞാൻ Calculate ചെയ്തതായിരുന്നല്ലോ..
എന്നാലും ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി കവർ പൊട്ടിച്ചു കൊച്ചിനെ ഒരു Diaper ഇടീച് നോക്കി ..
Perfect ഫിറ്റിങ്..
തെങ്ങു കയറ്റക്കാർ ഇടുന്ന തളാപ്പ് പോലെ ഉണ്ട്..
പിടിച്ചു നിൽക്കാനുള്ള അടവ് ആലോചിച്ചപ്പോൾ ,എന്നിലെ എഞ്ചിനീയർ ബുദ്ധി വീണ്ടും ഉണർന്നു
"അല്ല നീതുവേ .. ഇവക്കുട്ടിയോടു അപ്പി ഇടാൻ മുട്ടുമ്പോൾ Diaperil മാത്രം ആവുന്ന പോലെ അഡ്ജസ്റ്റ് ചെയ്തു അപ്പി ഇടാൻ പറഞ്ഞാൽ പോരെ.. എങ്ങനുണ്ട് ഐഡിയ.."
ഒരു നിമിഷത്തെ കൊടൂര നിശബ്ദത ...
"അല്ല മനുഷ്യ... കൊച്ചിന് ആ വക കാര്യങ്ങളെ കുറിച്ച് അറിവുണ്ടെല് , അവളെ ഈ കുന്തം വലിച്ചു കേറ്റി ഇടീപ്പിക്കേണ്ടതുണ്ടോ ? നേരെ ടോയ്‌ലെറ്റിൽ പോകാൻ പറഞ്ഞാൽ പോരെ.. ?"
ശേ അതും ശെരിയാണല്ലോ..
ഞാൻ ഒന്നും മിണ്ടിയില്ല..
അങ്ങനെ നാല് വർഷമായി ഞാൻ മറച്ചു വെച്ച സത്യം നീതുവിനിന്നു മനസ്സിലായി..
ഞാൻ ആത്മാർത്ഥമായിട്ടും ഒരു മണ്ടനാണെന്ന നഗ്ന സത്യം..
പുലിവാല് കല്യാണത്തിൽ സലിം കുമാർ പറഞ്ഞതാണ് ഓര്മ വന്നത് .
എന്റെ ഭാഗത്തും തെറ്റുണ്ട്.. മോട്ടോര് റോഡ് നിയമപ്രകാരം വണ്ടി കഴുകുമ്പോൾ ഇടതുവശത്തു ഇരിക്കാൻ പാടില്ലായിരുന്നു ..
അതുപോലെ എന്റെ ഭാഗത്തും തെറ്റുണ്ട് .. ന്യൂട്ടന്റെ രണ്ടാം ചലന നിയമം വെച്ച് ഒരു മനുഷ്യന്റെ തൂക്കം ഞാൻ കണ്ടെത്താൻ പാടില്ലായിരുന്നു..
പക്ഷെ ബുദ്ധി കൂടിയവരുടെ ബുദ്ധിമുട്ടു ഞാൻ ആരോട് പറയാൻ !! ആര് കേൾക്കാൻ

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...