Monday 10 November 2014

K 4 KOYILAANDI ?

ഒരു മഴക്കാലത്ത് എന്റെ  ഒരു കൂട്ടുകാരനൊപ്പം വടകര  - കോഴിക്കോട് ബസിൽ യാത്ര ചെയ്യുവായിരുന്നു ഞാൻ .. യാത്ര മദ്ധ്യേ ഉള്ള കൊയിലാണ്ടി  ആണ് ഞങ്ങളുടെ ലക്ഷ്യ സ്ഥാനം .. പുറത്തു ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നത് കൊണ്ട്  കണ്ടക്ടർ സൈഡ് ഷട്ടർഇടാൻ പറഞ്ഞു ..
യാത്രയുടെ വിരസതയും മഴയുടെ തണുപ്പും കാരണം ഞാൻ ഉറങ്ങി പോയി.. എന്റെ ചങ്ങാതി ആകട്ടെ സൈഡ് സീറ്റിൽ വാട്സ് ആപും കുത്തി ഇരുന്നു..

 വണ്ടി ഒരു ഗട്ടെരിൽ ചാടിയപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റു ... കൊയിലാണ്ടി എത്തിയോ എന്ന് കൂട്ടുകാരനോട് തിരക്കി ... ആള് സൈഡ് ഷട്ടർ മെല്ലെ ഉയർത്തി.. മഴ നിന്നിട്ടില്ലായിരുന്നു .. ടിയാൻ എന്നോട് മൊഴിഞ്ഞു - " സ്ഥലം ഏതാണെന്ന് അറിഞ്ഞൂടാ .. ഏതോ ഒരു സഹകരണ ബാങ്കിന്റെ ബോർഡ്‌ കാണുന്നുണ്ട് ".. ഞാൻ പറഞ്ഞു - " സ്ഥലപ്പേരു ആ ബോർഡിൽ ഇല്ലേ !".. കൂട്ടുകാരാൻ ഒന്നുകൂടി സൂക്ഷിച്ച്ഹു നോക്കിയിട്ട് പറഞ്ഞു.. " ആ സ്ഥലപ്പേരു  കിട്ടി - ക്ലിപ്തം ക്ലിപ്തം "

Tuesday 9 September 2014

Morning Jogging....

          ഓവറായി  തടി കൂടുന്നു എന്ന് എല്ലാരും പറയാൻ തുടങ്ങി .. സ്വയം  തോന്നി തുടങ്ങിയപ്പോൾ  രാവിലെ ഓടാൻ തീരുമാനിച്ച്ഹു.. കൂട്ടിനു അയൽവാസികളായ രണ്ടു മൂന്നു  തടിയന്മാരേം ഒപ്പിച്ച്ഹു.... തലേന്ന് തന്നെ  ജോഗ്ഗിംഗ് റൂട്ട്ഇന്റെ വ്യക്തമായ  രൂപ രേഖയും തയ്യാറാക്കി .. ഒന്നാമന്റെ വീട് മുതൽ ടൌണ്‍ വരെ ഉള്ള 3 കിലോ മീറ്റർ ആദ്യ ലാപ്‌ - അവിടുന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ പേരിനു ഒരു 2 റൗണ്ട് ഓട്ടം  .. വീണ്ടും വീട്ടിലേക്കു ഒടുവിലത്തെ ലാപ്‌ ... അങ്ങനെ മൊത്തം 7 കിലോമീറ്റർ ..ഇതായിരുന്നു പ്ലാനിംഗ്.. മെയിൻ  റോഡിൽ നിന്നും  ഏറ്റവും ഒടുവിലത്തേത്  എന്റെ വീടാണ്.. ഒന്നാമന്റെ വീടിനു മുമ്പിൽ എല്ലാരും 4.30 നു എത്തിച്ചേരണം .. അതായിരുന്നു അസ്സെംബ്ലി പോയിന്റ്‌ .. അങ്ങനെ ഞങ്ങൾ തടിയന്മാർ അടുത്ത ദിവസം മുതൽ ഓട്ടം തുടങ്ങി ..2 - 3 ദിവസം തരക്കേടില്ലാതെ ഓടി .. നാലാം ദിവസം കൂട്ടത്തിൽ ഒരാൾ 4.30 നു മിസ്സിംഗ്‌ .. മൊബൈലിൽ വിളിച്ചു നോക്കിയിട്ടും  രക്ഷയില്ല .. സ്വിച് ഓഫ്‌ .. അങ്ങനെ അന്ന് ഞങ്ങൾ മൂന്ന് പേർ മാത്രമായി ജോഗ്ഗിംഗ് തുടങ്ങി ... സ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ പിന്നിൽ ഒരു മാരുതി ആള്ടോ കാർ ചീറിപ്പാഞ്ഞുവന്നു നിരത്തി .. ഞങ്ങളിലെ നാലാമൻ  കാറിൽ നിന്നും ചാടി ഇറങ്ങി .. ആരോടോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ഗ്രൌണ്ടിനു ചുറ്റും 2 റൗണ്ട് ഓട്ടം .. "എന്താ അളിയാ എഴുനെല്കാൻ വൈകിയോ " എന്ന എന്റെ ചോദ്യം പോലും വകവെക്കാതെ ആശാൻ  വീണ്ടും കാറിൽ കേറി ..വന്നതിലും ഇരട്ടി വേഗത്തിൽ മിന്നിച്ച്ഹു  മടങ്ങി  പോയി .. ഞങ്ങൾ മൂവരും മുഖാമുഗം നോക്കി .. 7 കിലോമീറ്റർ ഉള്ള ഞങ്ങളുടെ  ജോഗ്ഗിംഗ് വഴിയുടെ 6 കിലോമീറ്റർ കാറിൽ പിന്നിട്ട ഞങ്ങളിലെ നാലാമനെ മനസ്സില് വന്ദിച്ഹു..

Thursday 4 September 2014

മൊബൈൽ ഫോണ്‍

ഒരു മൊബൈൽ ഫോണ്‍ വാങ്ങി കൊടുക്കാമെന്നു പെങ്ങള്ക്ക് വാക്ക് കൊടുത്തത് വിനയായി .. പിറ്റേന്ന് മുതൽ അവൾ എന്റെ പുറകെ കൂടി ... മൊബൈൽ എന്ന് കിട്ടുമെന്ന് മാത്രമായി അവൾ എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യം .. അവളുടെ ക്ലാസ്സിൽ ആർക്കെല്ലാം ഏതെല്ലാം ടൈപ്പ് മൊബൈൽ ഉണ്ടെന്നു ചോദിച്ച്ഹത് കൂടുതൽ കുഴപ്പമായി ... ഏതൊക്കെയോ വലിയ പേരുകൾ.. എന്തായാലും ഉള്ള ഒരേ ഒരു പെങ്ങളല്ലേ , അവൾ പറയുന്ന ഫോണ്‍ വാങ്ങി കൊടുക്കാമെന്നായി ഞാൻ .... അങ്ങനെ ആണെങ്കിൽ ഫോണിന്റെ പേര് നാളെ പറയാമെന്നായി അവൾ ... ആ രാത്രി എനിക്ക് കാള രാത്രി ആയിരുന്നു .. പഹയതി വല്ല ഐ ഫോണ്‍ 5 എസ്ഓ, സംസന്ഗ് എസ് 5 ഓ, വല്ല ബ്ലാക്ക്‌ബെറി z 30 ഓ പറഞ്ഞാൽ പെട്ടത് തന്നെ .., ഫോണ്‍ വാങ്ങാൻ ലോണിനു അപേക്ഷിക്കേണ്ടി വരുമോ എന്റെ കർത്താവേ!! ചിന്തകൾ കാട് കേറിയത്‌ കൂടിപ്പോയത്‌ കൊണ്ടാവാം , ഞാൻ അന്ന് കുറെ വൈകിയാണ് ഉറങ്ങിയത് ... പിറ്റേന്ന് അനിയത്തിയുടെ കലപില ഒച്ച കേട്ടാണ് ഞാൻ എണീറ്റത്.. ആൾടെ കയ്യിൽ ഏതോ ഒരു മൊബൈൽ ഇന്റെ പരസ്യവും ഉണ്ട് .. എന്റെ ഹൃദയമിടിപ്പ്‌ കൂടി വന്നു .. പെങ്ങൾ വാചാലയായി -" പറയട്ടെ , മൊബൈലിന്റെ പേര് ഞാൻ പറയട്ടെ "... എന്റെ തലയിൽ നിന്നും പെട്ടന്ന് ഒരു കിളി വരെ പറന്നു പോയത് പോലെ തോന്നി .. പടച്ഹ തമ്പുരാനേ ... ഒരു പത്തു മുപ്പതിനായിരം ഇന്ത്യൻ മണിസ് ഇന്ന് പൊട്ടുമല്ലൊ ... എന്റെ നിശബ്ദദ കീറി മുറിച്ഹുകൊണ്ട് അവൾ ഉറക്കെ പറഞ്ഞു .. " വര്ഷയുടെ കയ്യിലും ഉണ്ട് നോക്കിയ ആശ, അമൃതടെ കയ്യിലും ഉണ്ട് നോക്കിയ ആശ.. എനിക്കും വേണം നോക്കിയ ആശ ടച്ച്‌ ഫോണ്‍.." പെട്ടന്ന് കേട്ടപ്പോൾ എനിക്ക് ചിരി വന്നു .. ഞാൻ മുകളിലേക്ക് ഒന്ന് തല ഉയർത്തിനോക്കി .. നോക്കുമ്പോൾ നേരത്തെ എന്റെ തലയിൽ നിന്നും പറന്നു പോയ ആ കിളി വരെ ഇരുന്നു ചിരിക്കുന്നു..

Sunday 31 August 2014

ബ്രാൻഡ്എഡ് ചെക്കൻഉം നാട്ടുകാരും


    ഇത് ഒരു സംഭവ കഥയാണ്‌ .. ഒരു മലയോര നാട്ടിൽ ലീവിന് എത്തിയ പുത്തൻ പണക്കാരനായ  ഗൾഫ്‌ കാരന്റെ കഥ   ... ആ ഗ്രാമം ഇപ്പോളും പഴന്ജനാണ്.. എങ്ങു നോക്കിയാലും കുടിയേറ്റ കർഷകർ .... മാരുതി  ആള്ടോ വണ്ടികൾ .... ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ഒരു അബ്കാരി  കള്ള് കുമാരൻ ആണ് .. സ്വന്തമായി ഒരു ടൊയോട്ട ഫോര്ടുനെർ   ഉള്ള ആൾ  ... ആ നാട്ടിലെ ഏറ്റവും വലിയ വണ്ടിയും അതുതന്നെ  .. പള പള തിളങ്ങുന്ന സിൽക്ക് ഷർട്ടും സ്വർണത്തിന്റെ വരയുള്ള കസവു മുണ്ടും കുമാരന്റെ ട്രേഡ് മാർക്ക് ആണ് .. കുമാരൻ ആണ് ആ നാട്ടിലെ പഴയ തലമുറയുടെ  ഫാഷൻ അംബാസിഡർ .. കുമാരൻറെ മകനും ഫ്രീക്കൻ ആണ് ..ഇപ്പോൾ  ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന ആ നാട്ടിലെ ചെറുപ്പക്കാരൻ -  ശ്രീജിത്ത്‌ കുമാർ (രൻ) ...  ഇനി നമ്മൾ ഗൾഫ്‌ കാരനിലേക്ക് ... ആള് കുമാരൻറെ അയൽവാസി ആണ് ... ഗൾഫിൽ പോയി കഷ്ടപ്പെട്ട്  ഇത്തിരി പുത്തൻ ഉണ്ടാക്കിയ ഒരു പയ്യൻ.. മുനീർ എന്നാണു അവന്റെ പേര് .. പണ്ടത്തെ ആളുടെ കോലം കാരണം " നരന്തു മുനീർ  " എന്നാണു ടിയാനെ നാട്ടുകാര വിളിച്ച്ഹിരുന്നത് ... ഒരു ഗതിക്കു പരഗതി ഇല്ലാതിരുന്നവൻ.. ഇപ്പൊ ആള് മൊത്തം മാറിപ്പോയി .. മൊത്തം  ഒരു ബ്രാൻടെഡ് ചെക്കൻ... കാലിൽ കാറെര്പില്ലെർ കമ്പനിടെ ഷൂസ് .. കയ്യിൽ കാർറ്റീർഇന്റെ  വാച്ചും, റായ് ബാൻന്റെ കൂളിംഗ്‌ ഗ്ലാസും , ടോമ്മി ഹില്ഫിഗേരിന്റെ ഷർട്ടും പാന്റ്സും.. ആളെ  മൊത്തത്തിൽ കണ്ടാൽ ഇടപ്പള്ളി  ലുലു മാൽ വരുന്നത് പോലെ  പോലെ തോന്നും .. മൊത്തം വിദേശ  ബ്രാണ്ട് മയം...
 നാട്ടിൽ ഒരു കല്യാണ വിരുന്നു നടക്കുന്നു .. ഗൾഫ്കാരൻ മുനീറും ഫ്രീക്കൻ ശ്രീജിത്തും കല്യാണ വീട്ടില് ഉണ്ട് .. ഇന്നത്തെ കാലത്ത് ഫേസ് ബുക്ക്‌ കഴിഞ്ഞാൽ  സ്വയം മാർക്കറ്റിംഗ് നടത്താൻ കല്യാണ വീടുകലാനല്ലോ ബെസ്റ്റ് സ്ഥലം... വിദേശ ബ്രാണ്ടുകളുടെ അതിപ്രസരം മുനീറിൽ തെളിഞ്ഞു നിന്നു.. മൊത്തം ഒരു ഒന്ന് ഒന്നര ലക്ഷം രൂപയുടെ മുതലുണ്ട്‌ ആളുടെ ദേഹത്ത് ... പക്ഷെ  എന്ത് ചെയ്യാം നാട്ടുകാർ എല്ലാം പാവങ്ങൾ ... വുഡ് ലാൻഡ്‌ ഷൂസും , സ്കാല്ലെര്സ് ഷർട്ടും , ബസിക്സ് പാന്റ്സും, ഫാസ്റ്റ് ട്രാക്ക് വാച്ചും  ആണ് അവരുടെ ഏറ്റവും വലിയ ബ്രാൻഡുകൾ ...നാട്ടിലെ  ഫേസ്ബുക്ക്‌ താരം   ശ്രീജിത്തിന്റെ ഇന്ത്യൻ ബ്രാണ്ടുകളെകാൽ പതിൻ മടങ്ങ്‌ വിലയുള്ള  മേൽ പറഞ്ഞ വിദേശ ബ്രാൻഡുകൾ എല്ലാം തന്നെ ആ നാട്ടുകാര്ക്ക് അന്യം ... ഫ്രീക്കൻ  ശ്രീജിത്തിന്റെ "ഇന്ത്യൻ " ബ്രാണ്ടുകൾക്ക് മുമ്പിൽ ഗൾഫ്‌ കാരൻ  മുനീറിന്റെ   വിദേശ ബ്രാൻഡുകൾ തവിട് പൊടി..  പക്ഷെ മുനീറിനെ തകര്തത്  കല്യാണത്തിന് വന്ന കുറെ നാട്ടുകാരുടെ  കമന്റാണ്  -
 " ആ ഹമീദിന്റെ ചെക്കൻ മുനീരില്ലേ ... ഗള്ഫില് പോയിട്ടും ചെക്കൻ ഒന്ന് പച്ചപിടിച്ചില്ല.... ഇപ്പോളും അതേ "നരന്തു മുനീറു " തന്നെ ... മിട്ടായി തെരുവീന്നു വാങ്ങിയ പോലത്തെ ഷർട്ടും പാന്റ്സും ... ഒരു കൂറ കണ്ണടേം.. പക്ഷെ നമ്മുടെ കുമാരൻറെ മോനില്ലേ  ... എന്താ ഒരു എടുപ്പ് .. എന്താ ഒരു സ്റ്റൈല്..അവനാണ് ശരിക്കും താരം..  "

Wednesday 27 August 2014

മീൻ വാങ്ങിയ കഥ


ഓഫീസിലെ സഹപ്രവർത്തകൻ ഒരു ദിവസം പറഞ്ഞു .. അളിയാ ഇന്ന് നമ്മൾ "കോര്നിഷ് " ( ഒരു കടലിടുക്ക് ) ഇൽ പോയി ഹോൾ സയിൽ വിലക്ക് മീൻ വാങ്ങും .. ലുലു ഹൈപർ മാർക്കറ്റിൽ കിട്ടുന്നതിലും വിലക്കുറവിൽ മീൻ അവിടെ  കിട്ടുമെന്ന് കേട്ടപ്പോൾ മുനീർ എന്ന ചങ്ങാതീം കൂടെ കൂടി ... "കോര്നിഷ് "  ഒരു സംഭവമാണ് .. സായാഹ്ന  സവാരിക്കുള്ള ബോട്ടുകൾ അലങ്കരിച്ച്ഹു വരി വരിയായി യാത്രക്കാരേം കാത്തു കിടക്കുന്നു ... പകലത്തെ ജോലിയുടെ  വിരസത മാറ്റാനും ആരോഗ്യ സംരക്ഷണതിനുമായി പ്രായഭേദംമെന്യ ആളുകള് ജോഗ്ഗിംഗ് നടത്തുന്നു... ചിലര് കടൽ കാഴ്ചകൾ കണ്ടു ചുമ്മാ ഇരിക്കുന്നു .. കുറെ യുവ മിധുനങ്ങൾ ശ്രിങ്കരിക്കുന്നു.. കുറെ അറബികൾ ഫോട്ടോ എടുക്കുന്നു ... കുറെ  ഹിന്ദി പണിക്കാർ ഓരതിരുന്നു വിവിധതരം  മീൻ വിൽക്കുന്നു  ..ഇതിനെല്ലാം ഇടയിൽ ഞങ്ങൾ മൂന്നു മലയാളികൾ അന്തവും കുന്തവും ഇല്ലാതെ നടക്കുന്നു ... കൂട്ടത്തിൽ മുനീർ ആണ്  "ഹിന്ദി വിദ്വാൻ ".. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്‌ എന്നല്ലേ ചൊല്ല് .. ഒരു ബംഗ്ലാദേശി മീൻ വിൽപ്പനക്കാരൻ ഞങ്ങളെ  കണ്ടപ്പോൾ ചാക്കിട്ടു ... " ആവോ ഭയ്യ ആവോ ".. കൂട്ടത്തിലെ ഹിന്ദി വിദ്വാൻ മുനീർ വിലപേശാൻ മുന്നോട്ടു വന്നു .. മത്തി മുതൽ അയക്കൂറ വരെ നിരത്തി വച്ച്ഹിട്ടുണ്ട് ...നിരത്തി വെച്ച്ഹ ഒരു വലിയ മീനിനെ തൊട്ടു കൊണ്ട് മുനീർ ചോടിച്ഹു " ആപ് കാ നാം  ക്യാ ഹേ".. അയാൾ മറുപടി തന്നു " അബ്ദുള്ള "... അന്തം വിട്ടുകൊണ്ട് മുനീർ പറഞ്ഞു .." പടച്ഹോനെ മീനിനും അബ്ദുള്ള എന്ന പേരോ "!!!!! 

Monday 25 August 2014

പടത്തിന്റെ ക്ലൈമാക്സ്‌ !!!!!



ഈ  കഥ കുറച്ചു പഴയതാണ് ... എന്റെ ഒരു കൂട്ടുകാരന്റെ അച്ഛനും  അമ്മയും കൂടി  ഒരു സിനിമയ്ക്കു പോയി ... പിറ്റേന്ന്  ഞാൻ അവരോടു പടത്തിന്റെ അഭിപ്രായം ചോദിച്ച്ഹു... ചേട്ടാ  പടം എങ്ങനെ എന്ന് ... ഉത്തരം തന്നത് അയാളുടെ ഭാര്യ  .. ഇത്രയ്ക്കു മോശം പടം ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് ആ ചേച്ചി  പറഞ്ഞു ... പടത്തിന്റെ ക്ലൈമാക്സിൽ നായകനെ എല്ലാരും കൂടെ കൊന്നു അത്രേ ... ആകാംഷ മൂത്ത ഞാൻ പടത്തിന്റെ പേര് തിരക്കി .. ആ പ്രണയജോടികളുടെ  ഉത്തരം കേട്ട് ഞാൻ ഞെട്ടി - " പാഷൊൻ ഓഫ് ദ ക്രിസ്റ് "

സിനിമാ നടി തന്ന പണി !!!!!


കാത്തിരുന്നു കാത്തിരുന്നു  ശമ്പളത്തിൽ ചെറിയ ഇന്ക്രിമെന്റ് കിട്ടി ... ആ  സന്തോഷത്തിൽ അനിയത്തിക്ക് ഒരു ഡയമണ്ട് ചെയിൻ വാങ്ങി കൊടുത്തു ... സംഗതിക്ക്  പത്തു മുപ്പതിനായിരം രൂപ ആയി എന്ന ബില്ഡ് അപ് കൊടുത്തിട്ടാണ് സഹോദരിക്ക് കൊടുക്കുന്നത് .. എന്റെ ബടായി അവൾ അപ്പാടെ വിശ്വസിച്ച്ഹ മട്ടായി...പക്ഷെ  പെണ്ണ് അല്ലെ വർഗം... കാഞ്ഞ കുരുട്ടു ബുദ്ധിയും ... ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ കഥയിലെ ട്വിസ്റ്റ്‌ഉമായി  അവൾ  വന്നു .. നോക്കുമ്പോൾ ലാപ്ടോപിൽ , യൗറ്റുബിൽ  മഞ്ജു വാരിയർഉടെ ഒരു പരസ്യം... "  ചേച്ചി   ബോണസ് കിട്ടിയ കാശു എന്ത് ചെയ്യും.... ചേച്ചിക്ക് ഡയമണ്ട് നന്നായി ചെരുന്നുണ്ടല്ലോ............. അയ്യായിരം രൂപയ്ക്കു ഡയമണ്ട്ഉമായി കല്യാണ്‍ ജ്വേല്ലെര്സ് !!!!!!" മുപ്പതിനായിരം പെട്ടന്ന് അയ്യായിരം ആയപ്പോൾ ഞാൻ ചൂളി.. എന്നാലും ചുമ്മാ കിട്ടിയ ഡയമണ്ട് കൊണ്ട് പെങ്ങളും ഹാപ്പി ....

Sunday 24 August 2014

ഐ പി എൽ ജ്വരം

ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് ഐ പി എൽ ജ്വരം തലയ്ക്കു പിടിച്ച്ഹത്... കടുത്ത ചെന്നൈ സൂപ്പർ കിങ്ങ്സ് ആരാദകനായ ഞാൻ ഫൈനലിൽ ചെന്നൈ ജയിച്ച്ഹ ആവേശത്തിൽ " ചെന്നൈ ചെന്നൈ ചെന്നൈ " എന്നും പറഞ്ഞു കൂടെ ഉള്ള ചെന്നൈ ആരാദകരെം കൂട്ടി ഞങ്ങൾ താമസിച്ച്ഹിരുന്ന കോളനിയിലൂടെ പ്രകടനം നടത്തി... ആവേശം കൊടുമ്പിരി കൊണ്ട് പ്രകടനം ബസ്‌ സ്റ്റാൻഡിൽ എത്തിയത് ഓർത്തില്ല... ഞങ്ങളെ കണ്ട ഉടൻ ഒരു തമിഴൻ ബസ്‌ കണ്ടക്ടറും ഒപ്പം ചേർന്ന് വിളിച്ചു - " ചെന്നൈ ചെന്നൈ " എന്ന് .... ആ നാട് മുഴുവനും  ചെന്നൈ ജയിച്ച്ഹ  ആവേശതിമിർപ്പിൽ  ആണെന്ന് ഞങ്ങൾ ധരിച്ച്ഹിരിക്കുമ്പോൾ ദാ വരുന്നു ആ കണ്ടക്ടറുടെ ചോദ്യം - " നീങ്ങൽ എല്ലാരും ചെന്നൈകാണോ... കൊന്ജം ദൂരം നില്കേണ്ടി വരും... എന്നാലും സേലം എത്തുമ്പോൾ എല്ലാര്കും സീറ്റ്‌ കെടക്കും... കവല്പ്പെടാതെ വണ്ടിയിൽ കേറിക്കോ ....." ഒരു ബസ്‌ നിറയെ ചെന്നൈക്ക് ഉള്ള യാത്രക്കാരെ കണ്ട സന്തോഷമാണ് ആ പാവം കണ്ടക്ടറുടെ " ചെന്നൈ ചെന്നൈ " എന്ന ആവേശം കലര്ന്ന വിളി എന്ന് മനസ്സിലായതും ഞങ്ങൾ " ചെന്നൈ ആരാദകർ" സ്റ്റാന്റ് കാലിയാക്കി .

Thursday 21 August 2014

Starting Punch

 ഹൈസ്കൂളിൽ പഠിക്കുമ്പോൾ മലയാളത്തിന്റെ മാഷായിരുന്നു സുരേഷ്ബാബു സർ.. പരീക്ഷയിൽ ഉപന്യാസം എഴുതുക എന്ന ചോദ്യം പതിവായിരുന്നു ... എന്റെ എല്ലാ ഉപന്യാസംഗളും തുടങ്ങിയിരുന്നത് " അത്യന്താദുനിക യുഗത്തിലെ ബുദ്ധി ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്നവരാണല്ലോ നാമെല്ലാം " എന്നും പറഞ്ഞാണ് ... ഈ സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് ഉള്ളതിനാൽ നല്ല മാർക്കും പതിവായിരുന്നു ... വർഷങ്ങൾ കടന്നുപോയി ... സുരേഷ്ബാബു സർ ബാങ്കിൽ ഉദ്യോഗസ്ഥനായി .. അടുത്തിടെ ബസ്‌ സ്റ്റാൻഡിൽ വെച്ച്ഹു കണ്ടപ്പോൾ സാർ എന്നെ ഉറക്കെ വിളിച്ചു ... "എടോ അത്യന്താദുനിക യുഗത്തിലെ ബുദ്ധി ജീവി എന്ന് "...
വീട്ടിലെത്തിയപ്പോൾ അനിയത്തിക്ക് പിറ്റേന്ന് മലയാളം പരീക്ഷ ... ഉപന്യാസത്തിന് ഒരു സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് തേടി ഇരിക്കുകയായിരുന്നു വിരുതത്തി... നമ്മുടെ സ്ഥിരം സാദനം ഞാൻ  അവളോട്‌ കാച്ച്ഹി...  പിറ്റേന്ന്ന്   പരീക്ഷ തകര്തെഴുതിയ അവൾ ഒരു താങ്ക്സും  തന്നു . . .ഉത്തര പേപ്പർ കിട്ടിയപ്പോൾ ഉപന്യാസത്തിന് സഹോദരിക്ക് പത്തിൽ കിട്ടിയത് മൂന്നു മാർക്ക്‌ ... കാരണം തിരക്കിയപ്പോൾ " ബുദ്ധി ജീവി" എന്നത് അവളുടെ മലയാളം സാറിന്റെ ഇരട്ട പേരാണത്രേ ...അത് അങ്ങേർക്കു അത്ര സുകിച്ഹില്ല... സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് കൊണ്ട് പണികിട്ടിയ പ്രിയ അനിയത്തി , നിന്റെ "ശശി സാർ" എവിടെ കിടക്കുന്നു ... വിശാല ഹൃദയനായ  എന്റെ സുരേഷ്ബാബു സർ എവിടെ കിടക്കുന്നു ...

A Christmas Story

കഴിഞ്ഞ ക്രിസ്മസിന് നടന്ന സംഭവമാണ് ... പ്രവാസികളായ ഒരു പറ്റം സുഹൃത്തുക്കൾ പാതിരാ കുർബാന കാണാൻ ഖത്തർഇലെ പള്ളിയിൽ പോയി ... പോയവരിൽ ഞാൻ മാത്രം ക്രിസ്ത്യാനി ...എന്തിനും ഏതിനും ഫെയെസ്ബുക്ക്‌ സ്റ്റാറ്റസ് ഇടുന്ന ഒരു വിദ്വാനും കൂടെ ഉണ്ടായിരുന്നു ... കുർബാന തുടങ്ങി .. ഞാൻ പ്രാർഥനാ നിരതനായി.. അപ്പോൾ വിദ്വാൻ എന്നോട് ചോദിച്ചു " ഈ ജീസസ് ക്ര്യസ്ടിന്റെ സ്പെൽലിംഗ് എന്താണ് "... ഒരു വിധത്തിൽ പറഞ്ഞുഒപ്പിചപോൾ മൊബൈലിൽ ഒരു വൈബ്രഷണ്‍..



നോക്കിയപ്പോൾ ഒരു   ഫെയെസ്ബുക്ക്‌ നോട്ടിഫികേയ്സണ്‍ - " Bijeesh is watching കുർബാന with Jesus Christ And 3 Others"

രാജി alias RESIGN !!!

ഓഫീസിലെ സഹപ്രവർത്തകൻ എന്നോട് ബെറ്റ് വെച്ച്ഹു ... രാജി കൊടുത്താൽ ബിരിയാണി വാങ്ങി തരാമെന്നു ബെറ്റ് ... മുന്നും പിന്നും നോക്കിയില്ല .. എഴുതി രാജികത്ത്... തെളിവിനു ഒരു കോപ്പി നമ്മുടെ സഹപ്രവർത്തകനും.. അങ്ങനെ ഉച്ചക്ക് നല്ല കോഴി ബിരിയാണി കിട്ടി ... വൈകിട്ടതാ നമ്മുടെ ബോസ്സിന്റെ വിളി ...കാബിനിൽ ഇരിക്കാൻ പറഞ്ഞു .. രണ്ടു കൊല്ലത്തിൽ ബോസ്സ് ആദ്യമായിട്ട് ഒരു പെപ്സിയും സാൻഡ് വിച്ചും വാങ്ങി തന്നു ... സാൻഡ് വിചിന്റെ ബലത്തിൽ ഞാൻ രാജി പിൻവലിചു.. ഇതുകണ്ട അദ്മിനിസ്റ്റ്രറ്റൊരും കൊടുത്തു ഒരു രാജി ... തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ബോസ്സ് അയാളുടെ രാജി സ്വീകരിചു.. ധിം തരികിട തോം ... ബോണസ് കിട്ടിയ ബിരിയാണി കൊണ്ട് ഞാൻ ഹാപ്പി .. അട്മിനിസ്ട്രടോർ പോയതുകൊണ്ട് ബോസ്സും ... ദൈവത്തിന്റെ ഓരോ കളിയെ ..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...