Thursday 27 July 2017

കപ്പ ബിരിയാണി

പുതിയ നാട്ടിൽ എത്തിയതല്ലേ..  വീക്കെൻഡ് വല്ല ഇന്ത്യൻ റെസ്റ്റോറന്റിലും പോയി ഫുഡ്‌ഉം  അടിക്കാം കൂടെ നാടും കാണാം എന്ന് കരുതി റൂമിലെ ചേട്ടനൊപ്പം ഇറങ്ങി.. അടുത്തെങ്ങും മലയാളി ഹോട്ടൽ ഇല്ല .. കുറച്ചു അലഞ്ഞപ്പോൾ അടിപൊളി ഒരെണ്ണം കണ്ടു .. ഹോട്ടലിന്റെ ടാഗ് ലൈനും പൊളിച്ചു " അമ്മയെ ഓർക്കുന്ന സ്വാദ്"..

പിന്നെ ഒന്നും നോക്കിയില്ല നേരെ അങ്ങ് കേറി .. ഉള്ളിൽ വലിയ തിരക്കില്ല .. ടൂറിസ്റ്റുകളെ ചാക്കിലാക്കാനുള്ള സെറ്റപ്പ് ആണ്..സഞ്ചാരത്തിലെ ചങ്ങായി പറയുന്ന പോലുള്ള ഹോട്ടൽ .. വിശാലമായ അകത്തളം .. അങ്ങിങ്ങായി ഓരോ വിദ്വാന്മാർ എന്തൊക്കെയോ ബഡായി അടിച്ചു ഇരിക്കുന്നു .. അനേഷിച്ചപ്പോൾ മാനേജർ നമ്മുടെ അടുത്ത നാട്ടുകാരനാണ്.. കണ്ണൂര്..മെനു കാർഡിലെ വിഭവങ്ങളുടെ ലിസ്റ്റിലൂടെ ഒന്ന് കണ്ണോടിച്ചു ..അധികം ചിന്തിക്കാൻ നിന്നില്ല .. കപ്പ ബിരിയാണി എന്ന ഐറ്റം ഉണ്ട്..മ്മളെ നാട്ടിലെ എല്ലും കപ്പേം.. ഞാനും കൂട്ടുകാരൻ ചേട്ടനും അത് തന്നെ ഓർഡർ ചെയ്തു ..

കാത്തിരുന്ന ഐറ്റം ഒരു 15  മിനിറ്റിൽ എത്തി.. ചുറ്റും പൂക്കളും കുടയും വടിയും ഒക്കെ വെച്ച് അലങ്കരിച്ച മനോഹരമായ ചൂട് പറക്കുന്ന  കപ്പ ബിരിയാണി ..  കുടല് കരിയാറായതു കൊണ്ട് വേഗം ആക്രമണം തുടങ്ങി..  ആദ്യത്തെ ഉരുള വായിൽ എത്തിയപ്പോൾ തന്നെ അബദ്ധമാണ്
കാണിച്ചതെന്ന് മനസ്സിലായി.. ഡോളേഴ്‌സ് കുറച്ചു പോവുന്ന വിഷമം ആലോചിച്ചപ്പോൾ മൊത്തം തിന്നു..

ഇറങ്ങാൻ നേരം ഹോട്ടലിന്റെ ടാഗ് ലൈൻ അന്വർത്ഥമാക്കും വിധം . അവിടുത്തെ ഷെഫിൻറെ അമ്മേനേം അച്ഛനേം വടിയായിപ്പോയ അപ്പനപ്പൂപ്പൻമാരെ വരെ മനസ്സിൽ സ്മരിച്ചു ഞങ്ങൾ അടുത്ത ലക്ഷ്യത്തിലേക്കുള്ള  യാത്ര ആരംഭിച്ചു ...

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...