Thursday 4 September 2014

മൊബൈൽ ഫോണ്‍

ഒരു മൊബൈൽ ഫോണ്‍ വാങ്ങി കൊടുക്കാമെന്നു പെങ്ങള്ക്ക് വാക്ക് കൊടുത്തത് വിനയായി .. പിറ്റേന്ന് മുതൽ അവൾ എന്റെ പുറകെ കൂടി ... മൊബൈൽ എന്ന് കിട്ടുമെന്ന് മാത്രമായി അവൾ എന്നോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യം .. അവളുടെ ക്ലാസ്സിൽ ആർക്കെല്ലാം ഏതെല്ലാം ടൈപ്പ് മൊബൈൽ ഉണ്ടെന്നു ചോദിച്ച്ഹത് കൂടുതൽ കുഴപ്പമായി ... ഏതൊക്കെയോ വലിയ പേരുകൾ.. എന്തായാലും ഉള്ള ഒരേ ഒരു പെങ്ങളല്ലേ , അവൾ പറയുന്ന ഫോണ്‍ വാങ്ങി കൊടുക്കാമെന്നായി ഞാൻ .... അങ്ങനെ ആണെങ്കിൽ ഫോണിന്റെ പേര് നാളെ പറയാമെന്നായി അവൾ ... ആ രാത്രി എനിക്ക് കാള രാത്രി ആയിരുന്നു .. പഹയതി വല്ല ഐ ഫോണ്‍ 5 എസ്ഓ, സംസന്ഗ് എസ് 5 ഓ, വല്ല ബ്ലാക്ക്‌ബെറി z 30 ഓ പറഞ്ഞാൽ പെട്ടത് തന്നെ .., ഫോണ്‍ വാങ്ങാൻ ലോണിനു അപേക്ഷിക്കേണ്ടി വരുമോ എന്റെ കർത്താവേ!! ചിന്തകൾ കാട് കേറിയത്‌ കൂടിപ്പോയത്‌ കൊണ്ടാവാം , ഞാൻ അന്ന് കുറെ വൈകിയാണ് ഉറങ്ങിയത് ... പിറ്റേന്ന് അനിയത്തിയുടെ കലപില ഒച്ച കേട്ടാണ് ഞാൻ എണീറ്റത്.. ആൾടെ കയ്യിൽ ഏതോ ഒരു മൊബൈൽ ഇന്റെ പരസ്യവും ഉണ്ട് .. എന്റെ ഹൃദയമിടിപ്പ്‌ കൂടി വന്നു .. പെങ്ങൾ വാചാലയായി -" പറയട്ടെ , മൊബൈലിന്റെ പേര് ഞാൻ പറയട്ടെ "... എന്റെ തലയിൽ നിന്നും പെട്ടന്ന് ഒരു കിളി വരെ പറന്നു പോയത് പോലെ തോന്നി .. പടച്ഹ തമ്പുരാനേ ... ഒരു പത്തു മുപ്പതിനായിരം ഇന്ത്യൻ മണിസ് ഇന്ന് പൊട്ടുമല്ലൊ ... എന്റെ നിശബ്ദദ കീറി മുറിച്ഹുകൊണ്ട് അവൾ ഉറക്കെ പറഞ്ഞു .. " വര്ഷയുടെ കയ്യിലും ഉണ്ട് നോക്കിയ ആശ, അമൃതടെ കയ്യിലും ഉണ്ട് നോക്കിയ ആശ.. എനിക്കും വേണം നോക്കിയ ആശ ടച്ച്‌ ഫോണ്‍.." പെട്ടന്ന് കേട്ടപ്പോൾ എനിക്ക് ചിരി വന്നു .. ഞാൻ മുകളിലേക്ക് ഒന്ന് തല ഉയർത്തിനോക്കി .. നോക്കുമ്പോൾ നേരത്തെ എന്റെ തലയിൽ നിന്നും പറന്നു പോയ ആ കിളി വരെ ഇരുന്നു ചിരിക്കുന്നു..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...