Wednesday 2 March 2016

LIFT വേണോ .. LIFT

ബി.ടെക് കഴിഞ്ഞു ഉടനെ  കുറച്ചു കാലം ഞാൻ KSEB കുറ്റിയാടി സെക്ഷനിൽ ജോലി ചെയ്തു വരികയായിരുന്നു ... കുറ്റിയാടിയിൽ നിന്നും
എന്റെ വീടുള്ള  മലയോര ഗ്രാമമായ മുല്ലന്കുന്നിലെക് ബസ്‌ സർവീസ് കുറവാണ് .. സമാന്തര ജീപ്പ് സർവീസ് ആണ് ഒട്ടു മിക്ക ആളുകളുടെയും  ആക ആശ്രയം  .. പീക് ടൈം  ആയ വൈകുന്നേരങ്ങളിൽ ആകട്ടെ ജീപ്പുകളിൽ ഒടുക്കത്തെ തിരക്കും... മിക്കപ്പോളും "മാന്നാർ മത്തായി സ്പീകിംഗ്‌" സിനിമയിൽ മുകേഷ് കാറിൽ കേറുന്ന സീൻ ഓർമ വരും..ഗ്രഹണി പിടിച്ച പിള്ളേർ ചക്ക കൂട്ടാൻ കണ്ട പോലെ ആണ് മിക്ക ആളുകളും ജീപ്പിൽ ചാടി കേറുന്നത് ..  അഥവാ ജീപ്പിൽ എങ്ങനേലും കേറി പറ്റിയാൽ  "ഒന്നൊതുങ്ങി ഇരിക്ക് കുഞ്ഞിമ്മോനെ" എന്ന സ്ഥിരം പല്ലവിയും കേള്ക്കാം.. അങ്ങനെ ഒരുനാൾ സാഹസം നിറഞ്ഞ ഒരു ജീപ്പ് യാത്രക്ക് തയാറായി നിന്ന  എന്നെ തേടി അയാള് എത്തി.. ഈ കഥ ഇവിടെ തുടങ്ങുന്നു


ഈ കഥാപാത്രത്തെ നമുക്ക് പാപ്പച്ചൻ എന്ന് വിളിക്കാം.. സ്വന്തം മോട്ടോർ സൈക്കിൾഇൽ  ( 1980 മോഡൽ ബജാജ് 4s ) കൈയ്യിലും , ഹാൻഡിൽ ബാറിലും ,എന്തിനു  additional luggage ബൊക്സിലും നിറയെ പച്ചക്കറിയും , ഒണക്കമീനും, പലച്ചര്ക്കുകളും നിറഞ്ഞ  സഞ്ചിയും തൂക്കി പാപ്പിച്ചയാൻ  നില്ക്കുന്നു.. "വാടാ മോനെ , വണ്ടിയിൽ കേറ്" എന്ന് സ്നേഹപൂർവ്വം പറഞ്ഞു.. ജീപ്പും നോക്കി നിന്നാൽ പോസ്റ്റ്‌ ആവുകയെ ഉള്ളൂ .. ബൈക്ക് എങ്കിൽ ബൈക്ക്.. ഞാൻ നമ്മുടെ ശകടത്തിൽ വലിഞ്ഞു കേറി .. പാപ്പിച്ചയാൻ എന്റെ വകയിൽ ഒരു അയൽവാസി കൂടെ ആണ്.. ആള് മില്മ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്നു .. ഹാൻഡിൽ ബാറിലെ പൊതികളിൽ പകുതി എന്റെ കയ്യില തന്നിട്ട് പാപ്പിച്ചയാൻ പറഞ്ഞു .. "ന്നാ പോയാല്ലോ ".. അങ്ങനെ ആ യാത്ര അവിടെ തുടങ്ങി..

കാലം തെറ്റിയ മഴയും , നല്ല  "ക്വാളിറ്റി" ഉള്ള ടാറിങ്ങും  ആയതു കൊണ്ട് റോഡ്‌ ഒട്ടു മുക്കാലും പൊളിഞ്ഞു കിടക്കുവാണ്.. പാപ്പിചായന്റെ ശകടം സംഗതി പുരാവസ്തുവനേലും എല്ലാ പ്രതിബന്ധങ്ങലേം തരണം ചെയ്തു കൊണ്ട് ചീറിപായുന്നു.. എന്റെ കർണപടങ്ങളിൽ കാറ്റ് ചീറി കേറുന്നു.. ഒന്നും കേൾക്കുന്നില്ല.. പാപിച്ചയാൻ എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു.. എല്ലാം മനസ്സിലായെന്ന മട്ടിൽ ഞാനും എന്തൊക്കെയോ മറുപടി പറഞ്ഞു..

ഇടക്ക് എന്തോ വണ്ടിയിൽ നിന്നും വീണ പോലെ ഒരു ശബ്ദം കേട്ട് ഞങ്ങൾ വണ്ടി നിർത്തി.. പടച്ചോനെ കയ്യിലെ സഞ്ചിയിൽ നിന്നെങ്ങാൻ ആവുമോ .. എന്റെ കയ്യിൽ തന്നിരുന്ന ഒണക്ക മീൻ വല്ലതും ആണ് വീണു പോയതെങ്ങിൽ  ഇനി ഇങ്ങേരുടെ വായിൽ ഉള്ളത് മൊത്തം ഞാൻ കേള്ക്കേണ്ടി വരുമല്ലോ .. ഹെൽമെറ്റ്‌ ഊരി പാപ്പിച്ചൻ  തിരിഞ്ഞു നോക്കി .. എന്നിട്ട് എന്നോട് മൊഴിഞ്ഞു.. നീ ഓടി പോയി ആ indicator  ഇങ്ങെടുത്തെ .... ഞാൻ അന്ധാളിച്ചു.. സംഗതി റൈറ്റ് സൈഡ്  indicator ലൈറ്റ് ആണ് .. ഇച്ചായൻ കെട്ട് കമ്പി ഒക്കെ ഇട്ടു മുറുക്കി വെച്ചഇരുന്നതാ.. ഏതോ ഘട്ടരിൽ ചാടിയപ്പോൾ തെറിച്ചു പോയതാ.. ഒനക്കമീൻ സഞ്ചിയുടെ കൂടെ ഒരു indicator ലൈറ്റ്ഉം കൂടി എന്റെ കയ്യിൽ.. ഞങ്ങൾ യാത്ര തുടർന്നു.. അധിക ദൂരം പോകുന്നതിനു മുമ്പ് തന്നെ rear view  mirror ഉം , ബ്രേക്ക്‌ ലൈറ്റ്ഉം എന്റെ കയ്യിലായി... എന്നാൽ ലിഫ്റ്റ്‌ തന്ന പാപ്പിചായനോടുള്ള നന്ദി എന്റെ ജാള്യത ഇല്ലാണ്ടാക്കി..

യാത്ര മുമ്പോട്ടു പോകുന്നു.. പൂക്കാടൻ ഹാജിയുടെ വീട് എത്തുന്നതിനു മുമ്പ് ഒരു ഭീകര കയറ്റം ഉണ്ട് ..പുതുമക്കാർ "പൂക്കാടാൻ കയറ്റം"എന്നും , പഴമക്കാർ "പൊക്കൻ കയറ്റം" എന്നും പറയുന്ന ഒരു വൃത്തികെട്ട കയറ്റം.. എത്ര സ്പീഡിൽ വരുന്ന വണ്ടിയാനെലും , എത്ര specification  ഉള്ള വണ്ടി ആണേലും പൊക്കൻ കയറ്റം ഫസ്റ്റ് ഗിയരിലെ കേരുകയുള്ളൂ... പൂക്കാടൻ ഹാജിയുടെ വീട് കഴിഞ്ഞാൽ രക്ഷപ്പെട്ടു ... പിന്നെ നിരന്ന റോഡ്‌ ആണ് .

പാപ്പിചായന്റെ 1980 മോഡൽ വിമാനം ഒരു പത്തിരുന്നൂറ് കിലോയും വഹിച്ചുകൊണ്ട് ചീറി കയറ്റം കേറാൻ തുടങ്ങി.. ഗിയറുകൾ ഓരോന്നോരോന്നായി മാറ്റികൊണ്ടിരുന്നു .. വണ്ടിയുടെ വലിവ് മുട്ടുന്നുണ്ടോ എന്നൊരു ശങ്ക .. തുടക്കത്തിൽ ferrari  കാർ പോലെ പറന്ന  ശകടം ഇപ്പൊ ഓട്ടോറിക്ഷയ്ടെ പെർഫോർമൻസ് പോലും കാണിക്കുന്നില്ല ... പിന്നാലെ വന്ന വണ്ടികൾ ഓരോന്നോരോനായി ഞങ്ങളെ കടന്നു പോയി ..  ഞാൻ പേടിച്ചത് നടന്നു .. വണ്ടി വലിവ് മുട്ടി ഓഫായി...ഒരു വിധത്തിൽ വീഴാതെ ഞങ്ങൾ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..  അനർഘ്ഗലത നിറഞ്ഞ മുഖത്തോടെ പാപ്പിച്ചയാൻ എന്നെ നോക്കിയിട്ട് ഇങ്ങനെ മൊഴിഞ്ഞു : " കുട്ടാ .. വണ്ടീടെ ഗിയർ തീർന്നു പോയി "...

 വണ്ടി restart ചെയ്യാൻ ഉള്ള ശ്രമങ്ങൾ പല തവണ പരാജയപ്പെട്ടപ്പോൾ ഒരുകയ്യിൽ ഒനക്കമീൻ  സഞ്ചിയും , മറുകയ്യിൽ "automobile spareparts " ഉം ചുമന്നു കൊണ്ട് , (പാപ്പച്ചനേം വണ്ടിയേം ശപിച്ചു കൊണ്ടും )  പോക്കച്ചൻ കയറ്റം ഞാൻ നടന്നു കേറി.. തൊട്ടു പിന്നാലെ തന്റെ രാജകീയ വാഹനം തള്ളിക്കൊണ്ട് മില്മ പാപ്പച്ചനും...അന്നത്തെ ആ ലിഫ്റ്റ്‌ അദ്ദേഹം മറ്റൊരാള്ക് കൊടുത്ത  അവസാനത്തെ ലിഫ്റ്റ്‌  ആയി തങ്ക ലിപികളിൽ കുറിക്കപ്പെടുകയും ചെയ്തു ....

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...