Friday 7 August 2015

"കീരിയും" , കീരിയുടെ ജൂനിയറും

സേലം  ജൻഷനിൽ  നിന്നും പാലക്കാട്ടേക്കുള്ള വിരസമായ ഒരു ട്രെയിൻ യാത്ര... പച്ച വെളിച്ചവും കാത്തു ട്രെയിൻ പ്ലാട്ഫോരം മൂന്നിൽ കിടക്കുന്നു.


. രണ്ടാം ശെനി ഉള്ള ലീവിന് നാട്ടിലേക്ക് പോകാൻ സ്റ്റേഷനിൽ എത്തിയതാണ്.. കൂട്ടിനു ആരും ഇല്ല ..അപ്പോഴാണ്‌ സീനിയർ ആയി പഠിച്ച കീരി ശ്രീജു മാനത്തും നോക്കി നില്ക്കുന്നത് കണ്ടത് .. സീനിയർ വിദ്യാർധികളിൽ നല്ലൊരു മനുഷ്യൻ.. എന്നെ കണ്ടപ്പോൾ കൈ കൊണ്ട് ആന്ഗ്യം കാട്ടി വിളിച്ചു.. അടുത്തെത്തിയപ്പോൾ കീരി മൊഴിഞ്ഞു - " ഈ കമ്പാർട്ട്മെന്റിൽ ഒരു അപ്പർ ബർത്ത് ഒഴിവു ഉണ്ട്.. നമുക്ക് അഡ്ജസ്റ്റ് ചെയ്തു കിടന്നാലോ ? "..




യശ്വന്റ്പുർ എക്സ്പ്രസ്സ്‌ ആണ് .. സലേം വിട്ടാൽ ഈറോട്.. പിന്നെ പലക്കാടെ സ്റ്റോപ്പ്‌ ഉള്ളു .. ഒന്നും നോക്കിയില്ല .. കീരിക്കൊപ്പം ഉറങ്ങാമെന്ന് വെച്ച്... തെല്ലു  കഷ്ടപെട്ടാനെങ്ങിലും ബർത്തിൽ  വലിഞ്ഞു കയറി..കുറച്ചു നേരം കോളജു കഥകൾ ഒക്കെ പറഞ്ഞു ഇരുന്നു.. ഷൂസും ബാഗും ഒക്കെ ഒതുക്കി തല അങ്ങോട്ടും ഇങ്ങോട്ടും വെച്ച് കിടന്നു.. ട്രെയിൻ നീങ്ങി  തുടങ്ങി.. കീരി ശ്രീജുന്റെ കാലു എന്റെ മൂക്കിനോട് ചേർന്ന്  കിടക്കുന്നു .. കുറ്റം പറയരുതല്ലോ .. നല്ല  സുഗന്ധം !! ഷോക്ക്സ്ഇന്റെയാ .. അലക്കിയിട്ട്  ആഴ്ച രണ്ടെങ്ങിലും ആയിട്ടുണ്ടാവുമെനു തോന്നി.. ട്രെയിൻ ചീറി പായുന്നു .. അതിലും വേഗത്തിൽ അങ്ങേരുടെ ഷോക്ക്സിന്റെ ദുര്ഗന്ധവും...


അസഹനീയമായപ്പോൾ ഞാൻ ബർത്തിൽ  നിന്നും എഴുനേറ്റു.. ഭയ ഭക്തി ബഹുമാനങ്ങളോടെ ശ്രീജുവേട്ടാ എന്ന് വിളിച്ചു.. വിളി കേട്ടതും എന്നോട് ചൂടായിക്കൊണ്ട് കീരി ഇങ്ങനെ മൊഴിഞ്ഞു  - " നിനക്ക് നിന്റെ ഷോക്ക്സ് ഇടക്കൊക്കെ ഒന്ന് കഴുകിക്കൂടെടോ .. എന്തൊരു നാറ്റമാ.. ഇതു നേരത്താണോ ഇവന്റെ കൂടെ ട്രെയിനിൽ കേറാൻ തോന്നിയത്..ശവം.. അലക്കും കുളിയും ഒന്നും ഇല്ലല്ലേ !!!?"
ഒരേ ദിശയിലേക്കു യാത്ര ചെയ്യുന്ന തുല്യ ദുഖിതർ... ആ തിരിച്ചറിവ് ലഭിച്ചപ്പോൾ മൌനം അവലംബിച്ച്ഹു കൊണ്ട് ഞാനും മയങ്ങി...

Saturday 11 July 2015

അളിയാ ലൈറ്റ് ഇടട്ടെ ?

അളിയനും പെങ്ങളും കൂടി Ras Al Khaimayil പുതിയ വീട് എടുത്തു... വീട് കാണാൻ ഞാൻ പോയത് ഒരാഴ്ച കഴിഞ്ഞു.. അതും രാത്രിയിൽ... Location Map  അയച്ച്ഹു തന്നതുകൊണ്ടു ബുദ്ധിമുട്ടുണ്ടായില്ല... വീട്ടില് എത്തി ബെൽ അടിച്ച്ഹു .. അളിയന വാതില തുറന്നു.. മൊത്തം ഇരുട്ട്.. അല്ല പ്രേമം സിനിമേൽ പറഞ്ഞ പോലെ "കൊറേ ഇരുട്ട് ".. ലൈറ്റ് ഇടാനായി ഞാൻ സ്വിച്ച് തപ്പിയപ്പോൾ അളിയന പറഞ്ഞു  " ആ സ്വിച്ച്  ഇടണ്ട.. മൊത്തം കത്തും"... അളിയാ ലൈറ്റ് കത്തിയാലല്ലേ വെളിച്ച്ഹം ഉണ്ടാവു എന്ന് ഞാനും.. അപ്പോൾ അളിയൻ Simple ആയിട്ട് പറഞ്ഞു .. "ഷോർട്ട് circuitaaa ... മൊത്തം വീടും നിന്ന് കത്തും എന്നാ ഞാൻ പറഞ്ഞെ!!!!!"

Wednesday 25 February 2015

തേങ്ങ

ഏതോ ഒരു ബ്ലോഗ്ഗർ തൻറെ ബ്ലോഗിൽ കുറിച്ച വരികൾ - കേരളത്തിലെ ഏകദേശം ബി ടെക് കാരുടെ എണ്ണം കേരളത്തിലെ മൊത്തം തേങ്ങയോളം വരുമത്രെ...



എന്റെ സംശയം ഇത്രമാത്രം... സത്യത്തിൽ കേരളത്തിൽ അതിനുംമാത്രം തേങ്ങയുണ്ടോ ??

Monday 23 February 2015

ശശിയുടെ രോദനം

കാത്തിരുന്നു കാത്തിരുന്നു ശശി ഗൾഫിലെത്തി.. തരക്കേടില്ലാത്ത ശമ്പളം.. അപ്പോഴേക്കും വീട്ടില് കല്യാണാലോചന തുടങ്ങി.പ്രേമിച്ചേ കെട്ടൂ എന്ന വാശിയിൽ ശശി തന്റെ പ്രണയിനിയെ തിരയാൻ തുടങ്ങി.. ദുബായിലെ തിരക്കേറിയ പാതയോരങ്ങളിലും, നിശാ ക്ലബുകളിലും,കരാമയിലുള്ള അമ്പലത്തിലും, മെട്രോ ട്രെയിനിലും എല്ലാം തന്റെ " ബെറ്റർ ഹാഫിനെ" കണ്ടെത്താൻ ശശി ശ്രമിച്ചു.. പക്ഷെ എല്ലാം വിഫലം..

   അങ്ങനെ ഒരു ജനുവരി 1.. ഈറൻ മുടിയിൽ മുല്ലപ്പൂവും ചാർത്തി , വെള്ളപുടവയും  വെള്ളിക്കൊലുസും അണിഞ്ഞു  ആ സുന്ദരിയെ കരാമയിലുള്ള അമ്പലത്തിഇൽ ശശി കണ്ടെത്തി.. ഒരു നിമിഷം ശശി "തട്ടത്തിൻ മറയത്തെ" നിവിൻ പോളി ആയി..ആവേശത്തിൽ  കുട്ടിയെ അങ്ങ്  പരിചയപ്പെട്ടു.. ആ ബന്ധം അങ്ങ് വളർന്നു.. ബോംബെ സെറ്റിൽട് മലയാളി .. അഛനും അമ്മയും ദുബായിൽ.. മൂത്ത ചേച്ചിടെ കെട്ട് കഴിഞ്ഞു .. സഹോദരന്മാര് ഇല്ല .. മനസ്സില് ലടുവും ജിലേബിയും തുടരെ തുടരെ പൊട്ടി... അങ്ങനെ  ഫെബ്രുവരി 14 വന്നെത്തി.. " വിൽ യു മാരി മി " എന്ന് ചോദിക്കുന്ന ദിവസം.. ബുർജ് ഖലീഫ .. ലോകത്തെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ്‌ .. അതിന്റെ 140 ആം നിലയിൽ ഒരു 5 സ്റ്റാർ ഹോട്ടൽ.. അവിടെ രാത്രി ഏഴിന്  കാണ്ടിൽ ലൈറ്റ് ഡിന്നർ സെറ്റ് ചെയ്തു.. ദിർഹംസ് കുറച്ചു ഒന്നുമല്ല പൊട്ടിയത്.. എല്ലാം ആ ബോംബെ സുന്ദരിക്ക് വേണ്ടി... ശശി നേരത്തെ അവിടെത്തി .. വാച്ചിൽ സമയം നീങ്ങുന്നില്ല.. കാത്തിരുന്നു മണി 6.50 ആയി.. പ്രിയതമയുടെ ഫോണ്‍ വിളി എത്തി .. ബുർജ് ഖലീഫയുദെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉണ്ട് .. ഒരു 10 മിനിറ്റിൽ ആള് ഇങ്ങെത്തും.. ഇനി ഞാനും അവളും മാത്രമുള്ള ഏതാനം നിമിഷങ്ങൾ.. ഞങ്ങളുടെ ലോകം .. ഹൃദയം പട പടാന്ന് ഇടിക്കുന്നു.. ഇംഗ്ലീഷ് സിനിമയിൽ ഉള്ളപോലെ മുട്ടുകുത്തി നിന്ന് പ്രപോസ് ചെയ്യാൻ കുറെ പ്രാക്ടീസ് ചെയ്തതാ.. എന്നാലും ഒരു ഭയം.. കാമുകി എത്തി ... ശശി മുട്ടുകുതാൻ തുടങ്ങുമ്പോൾ " മാമാ" എന്നൊരു വിളി.. കാമുകി ഒറ്റക്കല്ല .. അവളും അഛനും അമ്മയും ചേച്ചിയും പിള്ളേരും ചേച്ചിയുടെ കെട്ടിയോനും എല്ലാം കുടുംബം അടക്കി എത്തിയിട്ടുണ്ട്.. കാണ്ടിൽ ലൈറ്റ് ഡിന്നർ ഒരുമാതിരി തട്ടുകട സെറ്റ് അപ്പ്‌ ആയി.. മൊത്തം ബഹളം.. പണ്ട്  മിഥുനം സിനിമയിൽ ലാലേട്ടൻ ഊട്ടിക്കു ഹണിമൂണ്‍ പോയ പ്രതീതി... .. ഭക്ഷ്ണതിന്ടെ കാമുകി തന്നെ പരിചയപ്പെടുതുമെന്നു ശശി വെറുതെ വ്യാമോഹിച്ചു .. ഒടുവിൽകാമുകി വാ തുറന്നു എന്നോടെന്തോ പറയാൻ വന്നു .. കാശ് പോയാലെന്താ ലഡ്ഡു വീണ്ടും പോട്ടിയെക്കാം .."  അതേയ്,, ബുർജ് ഖലിഫയിൽ കയറണേൽ ആള്ക്ക് 150 ദിര്ഹം പോവും..പിന്നെ ഫുഡ്‌ എക്സ്റ്റ്രയും .. ചേട്ടന്റെ ചിലവായത് കൊണ്ടാ  എല്ലാരേം കൂട്ടിയത്..."ഭൂമി തലകീഴ്ഹായി കറങ്ങുന്നെന്നും ലോകം അവസാനിക്കാൻ പോകുന്നെന്നും ശശിക്ക് തോന്നി..

   ശാപ്പാടും കഴിഞ്ഞു  കൈ നിറയെ പാർസൽലും വാങ്ങിയാണ്   "പൂർവ"കാമുകിയും  കുടുംബവും മടങ്ങിയത് ...അപ്പൊ പറെയെണ്ടാതില്ലല്ലോ  ശശി വീണ്ടും ശശി ..

Friday 16 January 2015

ഉറക്കം

അന്നൊരു രാത്രി റൂമിൽ കൂടെ ഉറങ്ങാൻ അമ്മാവനും ഉണ്ടായിരുന്നു.. സമയം ഒരു രണ്ടു രണ്ടര ആയി കാണും..ശേഷം സ്ക്രീനിൽ
ഞാൻ: അമ്മാവോ... അംമാവോ..
അമ്മാവൻ : ഉം...
ഞാൻ: അമ്മാവൻ ഉറങ്ങിയോ  ?
അമ്മാവൻ : ഇല്ല... നീ ഉറങ്ങിയോ ?
ഞാൻ : ഒരു നിശബ്ദ പ്ലിംഗ് !!!

Saturday 3 January 2015

പഞ്ചർ

വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്.. സ്കൂളിൽ  എന്നും കൃത്യ സമയത്ത് എത്തിയിരുന്ന ഒരു വിദ്വാൻ വളരെ ലേറ്റ് ആയി ക്ലാസ്സിലേക്ക് കേറി വന്നു.. ഫസ്റ്റ് പീരീഡ്‌ തീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ കേറിവന്ന കുട്ടിയോട് ടീച്ചർ മുഖം കറുപിച്ചു കടുത്ത സ്വരത്തിൽ എന്താ ലേറ്റ് ആയതെന്നു ചോദിച്ചു. വളരെ വിനയാന്വിതനായി നമ്മുടെ പയ്യൻ ഉത്തരം പറഞ്ഞു - " ബസ്സിന്റെ ടയര് പഞ്ചറായി ടീച്ചറേ..". തന്റെ അയൽവാസി കൂടി ആയ പയ്യന്സിനെ നന്നായി  അറിയുന്ന  ടീച്ചർ വീണ്ടും തിരക്കി - " അതിനു നീ സൈക്കിൾഇൽ അല്ലെ  വരുന്നത്... ബസിന്റെ  ടയർ പഞ്ചർ ആയതിനു നിനക്ക് എന്ത് പ്രശ്നം "... അവന്റെ നിഷ്കളങ്ങമായ മറുപടി കേട്ട് ടീച്ചർ വരെ പ്ലിംഗ് ആയി  - "ഞാൻ ആദ്യമായിട്ടാ ബസിന്റെ ടയര് മാറ്റുന്നത് കണ്ടത്... അതും  നോക്കി നിന്ന് സമയം പോയത് അറിഞ്ഞില്ല ടീച്ചറെ   ..!!!!"

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...