Thursday 21 August 2014

Starting Punch

 ഹൈസ്കൂളിൽ പഠിക്കുമ്പോൾ മലയാളത്തിന്റെ മാഷായിരുന്നു സുരേഷ്ബാബു സർ.. പരീക്ഷയിൽ ഉപന്യാസം എഴുതുക എന്ന ചോദ്യം പതിവായിരുന്നു ... എന്റെ എല്ലാ ഉപന്യാസംഗളും തുടങ്ങിയിരുന്നത് " അത്യന്താദുനിക യുഗത്തിലെ ബുദ്ധി ജീവികൾ എന്ന് സ്വയം അഹങ്കരിക്കുന്നവരാണല്ലോ നാമെല്ലാം " എന്നും പറഞ്ഞാണ് ... ഈ സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് ഉള്ളതിനാൽ നല്ല മാർക്കും പതിവായിരുന്നു ... വർഷങ്ങൾ കടന്നുപോയി ... സുരേഷ്ബാബു സർ ബാങ്കിൽ ഉദ്യോഗസ്ഥനായി .. അടുത്തിടെ ബസ്‌ സ്റ്റാൻഡിൽ വെച്ച്ഹു കണ്ടപ്പോൾ സാർ എന്നെ ഉറക്കെ വിളിച്ചു ... "എടോ അത്യന്താദുനിക യുഗത്തിലെ ബുദ്ധി ജീവി എന്ന് "...
വീട്ടിലെത്തിയപ്പോൾ അനിയത്തിക്ക് പിറ്റേന്ന് മലയാളം പരീക്ഷ ... ഉപന്യാസത്തിന് ഒരു സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് തേടി ഇരിക്കുകയായിരുന്നു വിരുതത്തി... നമ്മുടെ സ്ഥിരം സാദനം ഞാൻ  അവളോട്‌ കാച്ച്ഹി...  പിറ്റേന്ന്ന്   പരീക്ഷ തകര്തെഴുതിയ അവൾ ഒരു താങ്ക്സും  തന്നു . . .ഉത്തര പേപ്പർ കിട്ടിയപ്പോൾ ഉപന്യാസത്തിന് സഹോദരിക്ക് പത്തിൽ കിട്ടിയത് മൂന്നു മാർക്ക്‌ ... കാരണം തിരക്കിയപ്പോൾ " ബുദ്ധി ജീവി" എന്നത് അവളുടെ മലയാളം സാറിന്റെ ഇരട്ട പേരാണത്രേ ...അത് അങ്ങേർക്കു അത്ര സുകിച്ഹില്ല... സ്റ്റാർട്ടിങ്ങ് പഞ്ഞ്ജ് കൊണ്ട് പണികിട്ടിയ പ്രിയ അനിയത്തി , നിന്റെ "ശശി സാർ" എവിടെ കിടക്കുന്നു ... വിശാല ഹൃദയനായ  എന്റെ സുരേഷ്ബാബു സർ എവിടെ കിടക്കുന്നു ...

A Christmas Story

കഴിഞ്ഞ ക്രിസ്മസിന് നടന്ന സംഭവമാണ് ... പ്രവാസികളായ ഒരു പറ്റം സുഹൃത്തുക്കൾ പാതിരാ കുർബാന കാണാൻ ഖത്തർഇലെ പള്ളിയിൽ പോയി ... പോയവരിൽ ഞാൻ മാത്രം ക്രിസ്ത്യാനി ...എന്തിനും ഏതിനും ഫെയെസ്ബുക്ക്‌ സ്റ്റാറ്റസ് ഇടുന്ന ഒരു വിദ്വാനും കൂടെ ഉണ്ടായിരുന്നു ... കുർബാന തുടങ്ങി .. ഞാൻ പ്രാർഥനാ നിരതനായി.. അപ്പോൾ വിദ്വാൻ എന്നോട് ചോദിച്ചു " ഈ ജീസസ് ക്ര്യസ്ടിന്റെ സ്പെൽലിംഗ് എന്താണ് "... ഒരു വിധത്തിൽ പറഞ്ഞുഒപ്പിചപോൾ മൊബൈലിൽ ഒരു വൈബ്രഷണ്‍..



നോക്കിയപ്പോൾ ഒരു   ഫെയെസ്ബുക്ക്‌ നോട്ടിഫികേയ്സണ്‍ - " Bijeesh is watching കുർബാന with Jesus Christ And 3 Others"

രാജി alias RESIGN !!!

ഓഫീസിലെ സഹപ്രവർത്തകൻ എന്നോട് ബെറ്റ് വെച്ച്ഹു ... രാജി കൊടുത്താൽ ബിരിയാണി വാങ്ങി തരാമെന്നു ബെറ്റ് ... മുന്നും പിന്നും നോക്കിയില്ല .. എഴുതി രാജികത്ത്... തെളിവിനു ഒരു കോപ്പി നമ്മുടെ സഹപ്രവർത്തകനും.. അങ്ങനെ ഉച്ചക്ക് നല്ല കോഴി ബിരിയാണി കിട്ടി ... വൈകിട്ടതാ നമ്മുടെ ബോസ്സിന്റെ വിളി ...കാബിനിൽ ഇരിക്കാൻ പറഞ്ഞു .. രണ്ടു കൊല്ലത്തിൽ ബോസ്സ് ആദ്യമായിട്ട് ഒരു പെപ്സിയും സാൻഡ് വിച്ചും വാങ്ങി തന്നു ... സാൻഡ് വിചിന്റെ ബലത്തിൽ ഞാൻ രാജി പിൻവലിചു.. ഇതുകണ്ട അദ്മിനിസ്റ്റ്രറ്റൊരും കൊടുത്തു ഒരു രാജി ... തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ബോസ്സ് അയാളുടെ രാജി സ്വീകരിചു.. ധിം തരികിട തോം ... ബോണസ് കിട്ടിയ ബിരിയാണി കൊണ്ട് ഞാൻ ഹാപ്പി .. അട്മിനിസ്ട്രടോർ പോയതുകൊണ്ട് ബോസ്സും ... ദൈവത്തിന്റെ ഓരോ കളിയെ ..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...