Monday 23 February 2015

ശശിയുടെ രോദനം

കാത്തിരുന്നു കാത്തിരുന്നു ശശി ഗൾഫിലെത്തി.. തരക്കേടില്ലാത്ത ശമ്പളം.. അപ്പോഴേക്കും വീട്ടില് കല്യാണാലോചന തുടങ്ങി.പ്രേമിച്ചേ കെട്ടൂ എന്ന വാശിയിൽ ശശി തന്റെ പ്രണയിനിയെ തിരയാൻ തുടങ്ങി.. ദുബായിലെ തിരക്കേറിയ പാതയോരങ്ങളിലും, നിശാ ക്ലബുകളിലും,കരാമയിലുള്ള അമ്പലത്തിലും, മെട്രോ ട്രെയിനിലും എല്ലാം തന്റെ " ബെറ്റർ ഹാഫിനെ" കണ്ടെത്താൻ ശശി ശ്രമിച്ചു.. പക്ഷെ എല്ലാം വിഫലം..

   അങ്ങനെ ഒരു ജനുവരി 1.. ഈറൻ മുടിയിൽ മുല്ലപ്പൂവും ചാർത്തി , വെള്ളപുടവയും  വെള്ളിക്കൊലുസും അണിഞ്ഞു  ആ സുന്ദരിയെ കരാമയിലുള്ള അമ്പലത്തിഇൽ ശശി കണ്ടെത്തി.. ഒരു നിമിഷം ശശി "തട്ടത്തിൻ മറയത്തെ" നിവിൻ പോളി ആയി..ആവേശത്തിൽ  കുട്ടിയെ അങ്ങ്  പരിചയപ്പെട്ടു.. ആ ബന്ധം അങ്ങ് വളർന്നു.. ബോംബെ സെറ്റിൽട് മലയാളി .. അഛനും അമ്മയും ദുബായിൽ.. മൂത്ത ചേച്ചിടെ കെട്ട് കഴിഞ്ഞു .. സഹോദരന്മാര് ഇല്ല .. മനസ്സില് ലടുവും ജിലേബിയും തുടരെ തുടരെ പൊട്ടി... അങ്ങനെ  ഫെബ്രുവരി 14 വന്നെത്തി.. " വിൽ യു മാരി മി " എന്ന് ചോദിക്കുന്ന ദിവസം.. ബുർജ് ഖലീഫ .. ലോകത്തെ ഏറ്റവും ഉയരം കൂടിയ ബിൽഡിംഗ്‌ .. അതിന്റെ 140 ആം നിലയിൽ ഒരു 5 സ്റ്റാർ ഹോട്ടൽ.. അവിടെ രാത്രി ഏഴിന്  കാണ്ടിൽ ലൈറ്റ് ഡിന്നർ സെറ്റ് ചെയ്തു.. ദിർഹംസ് കുറച്ചു ഒന്നുമല്ല പൊട്ടിയത്.. എല്ലാം ആ ബോംബെ സുന്ദരിക്ക് വേണ്ടി... ശശി നേരത്തെ അവിടെത്തി .. വാച്ചിൽ സമയം നീങ്ങുന്നില്ല.. കാത്തിരുന്നു മണി 6.50 ആയി.. പ്രിയതമയുടെ ഫോണ്‍ വിളി എത്തി .. ബുർജ് ഖലീഫയുദെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉണ്ട് .. ഒരു 10 മിനിറ്റിൽ ആള് ഇങ്ങെത്തും.. ഇനി ഞാനും അവളും മാത്രമുള്ള ഏതാനം നിമിഷങ്ങൾ.. ഞങ്ങളുടെ ലോകം .. ഹൃദയം പട പടാന്ന് ഇടിക്കുന്നു.. ഇംഗ്ലീഷ് സിനിമയിൽ ഉള്ളപോലെ മുട്ടുകുത്തി നിന്ന് പ്രപോസ് ചെയ്യാൻ കുറെ പ്രാക്ടീസ് ചെയ്തതാ.. എന്നാലും ഒരു ഭയം.. കാമുകി എത്തി ... ശശി മുട്ടുകുതാൻ തുടങ്ങുമ്പോൾ " മാമാ" എന്നൊരു വിളി.. കാമുകി ഒറ്റക്കല്ല .. അവളും അഛനും അമ്മയും ചേച്ചിയും പിള്ളേരും ചേച്ചിയുടെ കെട്ടിയോനും എല്ലാം കുടുംബം അടക്കി എത്തിയിട്ടുണ്ട്.. കാണ്ടിൽ ലൈറ്റ് ഡിന്നർ ഒരുമാതിരി തട്ടുകട സെറ്റ് അപ്പ്‌ ആയി.. മൊത്തം ബഹളം.. പണ്ട്  മിഥുനം സിനിമയിൽ ലാലേട്ടൻ ഊട്ടിക്കു ഹണിമൂണ്‍ പോയ പ്രതീതി... .. ഭക്ഷ്ണതിന്ടെ കാമുകി തന്നെ പരിചയപ്പെടുതുമെന്നു ശശി വെറുതെ വ്യാമോഹിച്ചു .. ഒടുവിൽകാമുകി വാ തുറന്നു എന്നോടെന്തോ പറയാൻ വന്നു .. കാശ് പോയാലെന്താ ലഡ്ഡു വീണ്ടും പോട്ടിയെക്കാം .."  അതേയ്,, ബുർജ് ഖലിഫയിൽ കയറണേൽ ആള്ക്ക് 150 ദിര്ഹം പോവും..പിന്നെ ഫുഡ്‌ എക്സ്റ്റ്രയും .. ചേട്ടന്റെ ചിലവായത് കൊണ്ടാ  എല്ലാരേം കൂട്ടിയത്..."ഭൂമി തലകീഴ്ഹായി കറങ്ങുന്നെന്നും ലോകം അവസാനിക്കാൻ പോകുന്നെന്നും ശശിക്ക് തോന്നി..

   ശാപ്പാടും കഴിഞ്ഞു  കൈ നിറയെ പാർസൽലും വാങ്ങിയാണ്   "പൂർവ"കാമുകിയും  കുടുംബവും മടങ്ങിയത് ...അപ്പൊ പറെയെണ്ടാതില്ലല്ലോ  ശശി വീണ്ടും ശശി ..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...