Saturday 3 January 2015

പഞ്ചർ

വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണ്.. സ്കൂളിൽ  എന്നും കൃത്യ സമയത്ത് എത്തിയിരുന്ന ഒരു വിദ്വാൻ വളരെ ലേറ്റ് ആയി ക്ലാസ്സിലേക്ക് കേറി വന്നു.. ഫസ്റ്റ് പീരീഡ്‌ തീരാൻ മിനിട്ടുകൾ മാത്രം ശേഷിക്കെ കേറിവന്ന കുട്ടിയോട് ടീച്ചർ മുഖം കറുപിച്ചു കടുത്ത സ്വരത്തിൽ എന്താ ലേറ്റ് ആയതെന്നു ചോദിച്ചു. വളരെ വിനയാന്വിതനായി നമ്മുടെ പയ്യൻ ഉത്തരം പറഞ്ഞു - " ബസ്സിന്റെ ടയര് പഞ്ചറായി ടീച്ചറേ..". തന്റെ അയൽവാസി കൂടി ആയ പയ്യന്സിനെ നന്നായി  അറിയുന്ന  ടീച്ചർ വീണ്ടും തിരക്കി - " അതിനു നീ സൈക്കിൾഇൽ അല്ലെ  വരുന്നത്... ബസിന്റെ  ടയർ പഞ്ചർ ആയതിനു നിനക്ക് എന്ത് പ്രശ്നം "... അവന്റെ നിഷ്കളങ്ങമായ മറുപടി കേട്ട് ടീച്ചർ വരെ പ്ലിംഗ് ആയി  - "ഞാൻ ആദ്യമായിട്ടാ ബസിന്റെ ടയര് മാറ്റുന്നത് കണ്ടത്... അതും  നോക്കി നിന്ന് സമയം പോയത് അറിഞ്ഞില്ല ടീച്ചറെ   ..!!!!"

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...