Friday 7 August 2015

"കീരിയും" , കീരിയുടെ ജൂനിയറും

സേലം  ജൻഷനിൽ  നിന്നും പാലക്കാട്ടേക്കുള്ള വിരസമായ ഒരു ട്രെയിൻ യാത്ര... പച്ച വെളിച്ചവും കാത്തു ട്രെയിൻ പ്ലാട്ഫോരം മൂന്നിൽ കിടക്കുന്നു.


. രണ്ടാം ശെനി ഉള്ള ലീവിന് നാട്ടിലേക്ക് പോകാൻ സ്റ്റേഷനിൽ എത്തിയതാണ്.. കൂട്ടിനു ആരും ഇല്ല ..അപ്പോഴാണ്‌ സീനിയർ ആയി പഠിച്ച കീരി ശ്രീജു മാനത്തും നോക്കി നില്ക്കുന്നത് കണ്ടത് .. സീനിയർ വിദ്യാർധികളിൽ നല്ലൊരു മനുഷ്യൻ.. എന്നെ കണ്ടപ്പോൾ കൈ കൊണ്ട് ആന്ഗ്യം കാട്ടി വിളിച്ചു.. അടുത്തെത്തിയപ്പോൾ കീരി മൊഴിഞ്ഞു - " ഈ കമ്പാർട്ട്മെന്റിൽ ഒരു അപ്പർ ബർത്ത് ഒഴിവു ഉണ്ട്.. നമുക്ക് അഡ്ജസ്റ്റ് ചെയ്തു കിടന്നാലോ ? "..




യശ്വന്റ്പുർ എക്സ്പ്രസ്സ്‌ ആണ് .. സലേം വിട്ടാൽ ഈറോട്.. പിന്നെ പലക്കാടെ സ്റ്റോപ്പ്‌ ഉള്ളു .. ഒന്നും നോക്കിയില്ല .. കീരിക്കൊപ്പം ഉറങ്ങാമെന്ന് വെച്ച്... തെല്ലു  കഷ്ടപെട്ടാനെങ്ങിലും ബർത്തിൽ  വലിഞ്ഞു കയറി..കുറച്ചു നേരം കോളജു കഥകൾ ഒക്കെ പറഞ്ഞു ഇരുന്നു.. ഷൂസും ബാഗും ഒക്കെ ഒതുക്കി തല അങ്ങോട്ടും ഇങ്ങോട്ടും വെച്ച് കിടന്നു.. ട്രെയിൻ നീങ്ങി  തുടങ്ങി.. കീരി ശ്രീജുന്റെ കാലു എന്റെ മൂക്കിനോട് ചേർന്ന്  കിടക്കുന്നു .. കുറ്റം പറയരുതല്ലോ .. നല്ല  സുഗന്ധം !! ഷോക്ക്സ്ഇന്റെയാ .. അലക്കിയിട്ട്  ആഴ്ച രണ്ടെങ്ങിലും ആയിട്ടുണ്ടാവുമെനു തോന്നി.. ട്രെയിൻ ചീറി പായുന്നു .. അതിലും വേഗത്തിൽ അങ്ങേരുടെ ഷോക്ക്സിന്റെ ദുര്ഗന്ധവും...


അസഹനീയമായപ്പോൾ ഞാൻ ബർത്തിൽ  നിന്നും എഴുനേറ്റു.. ഭയ ഭക്തി ബഹുമാനങ്ങളോടെ ശ്രീജുവേട്ടാ എന്ന് വിളിച്ചു.. വിളി കേട്ടതും എന്നോട് ചൂടായിക്കൊണ്ട് കീരി ഇങ്ങനെ മൊഴിഞ്ഞു  - " നിനക്ക് നിന്റെ ഷോക്ക്സ് ഇടക്കൊക്കെ ഒന്ന് കഴുകിക്കൂടെടോ .. എന്തൊരു നാറ്റമാ.. ഇതു നേരത്താണോ ഇവന്റെ കൂടെ ട്രെയിനിൽ കേറാൻ തോന്നിയത്..ശവം.. അലക്കും കുളിയും ഒന്നും ഇല്ലല്ലേ !!!?"
ഒരേ ദിശയിലേക്കു യാത്ര ചെയ്യുന്ന തുല്യ ദുഖിതർ... ആ തിരിച്ചറിവ് ലഭിച്ചപ്പോൾ മൌനം അവലംബിച്ച്ഹു കൊണ്ട് ഞാനും മയങ്ങി...

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...