Tuesday 9 September 2014

Morning Jogging....

          ഓവറായി  തടി കൂടുന്നു എന്ന് എല്ലാരും പറയാൻ തുടങ്ങി .. സ്വയം  തോന്നി തുടങ്ങിയപ്പോൾ  രാവിലെ ഓടാൻ തീരുമാനിച്ച്ഹു.. കൂട്ടിനു അയൽവാസികളായ രണ്ടു മൂന്നു  തടിയന്മാരേം ഒപ്പിച്ച്ഹു.... തലേന്ന് തന്നെ  ജോഗ്ഗിംഗ് റൂട്ട്ഇന്റെ വ്യക്തമായ  രൂപ രേഖയും തയ്യാറാക്കി .. ഒന്നാമന്റെ വീട് മുതൽ ടൌണ്‍ വരെ ഉള്ള 3 കിലോ മീറ്റർ ആദ്യ ലാപ്‌ - അവിടുന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ പേരിനു ഒരു 2 റൗണ്ട് ഓട്ടം  .. വീണ്ടും വീട്ടിലേക്കു ഒടുവിലത്തെ ലാപ്‌ ... അങ്ങനെ മൊത്തം 7 കിലോമീറ്റർ ..ഇതായിരുന്നു പ്ലാനിംഗ്.. മെയിൻ  റോഡിൽ നിന്നും  ഏറ്റവും ഒടുവിലത്തേത്  എന്റെ വീടാണ്.. ഒന്നാമന്റെ വീടിനു മുമ്പിൽ എല്ലാരും 4.30 നു എത്തിച്ചേരണം .. അതായിരുന്നു അസ്സെംബ്ലി പോയിന്റ്‌ .. അങ്ങനെ ഞങ്ങൾ തടിയന്മാർ അടുത്ത ദിവസം മുതൽ ഓട്ടം തുടങ്ങി ..2 - 3 ദിവസം തരക്കേടില്ലാതെ ഓടി .. നാലാം ദിവസം കൂട്ടത്തിൽ ഒരാൾ 4.30 നു മിസ്സിംഗ്‌ .. മൊബൈലിൽ വിളിച്ചു നോക്കിയിട്ടും  രക്ഷയില്ല .. സ്വിച് ഓഫ്‌ .. അങ്ങനെ അന്ന് ഞങ്ങൾ മൂന്ന് പേർ മാത്രമായി ജോഗ്ഗിംഗ് തുടങ്ങി ... സ്കൂൾ ഗ്രൗണ്ടിൽ എത്തിയപ്പോൾ പിന്നിൽ ഒരു മാരുതി ആള്ടോ കാർ ചീറിപ്പാഞ്ഞുവന്നു നിരത്തി .. ഞങ്ങളിലെ നാലാമൻ  കാറിൽ നിന്നും ചാടി ഇറങ്ങി .. ആരോടോ ഉള്ള ദേഷ്യം തീർക്കുന്നതുപോലെ ഗ്രൌണ്ടിനു ചുറ്റും 2 റൗണ്ട് ഓട്ടം .. "എന്താ അളിയാ എഴുനെല്കാൻ വൈകിയോ " എന്ന എന്റെ ചോദ്യം പോലും വകവെക്കാതെ ആശാൻ  വീണ്ടും കാറിൽ കേറി ..വന്നതിലും ഇരട്ടി വേഗത്തിൽ മിന്നിച്ച്ഹു  മടങ്ങി  പോയി .. ഞങ്ങൾ മൂവരും മുഖാമുഗം നോക്കി .. 7 കിലോമീറ്റർ ഉള്ള ഞങ്ങളുടെ  ജോഗ്ഗിംഗ് വഴിയുടെ 6 കിലോമീറ്റർ കാറിൽ പിന്നിട്ട ഞങ്ങളിലെ നാലാമനെ മനസ്സില് വന്ദിച്ഹു..

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...