Sunday 31 August 2014

ബ്രാൻഡ്എഡ് ചെക്കൻഉം നാട്ടുകാരും


    ഇത് ഒരു സംഭവ കഥയാണ്‌ .. ഒരു മലയോര നാട്ടിൽ ലീവിന് എത്തിയ പുത്തൻ പണക്കാരനായ  ഗൾഫ്‌ കാരന്റെ കഥ   ... ആ ഗ്രാമം ഇപ്പോളും പഴന്ജനാണ്.. എങ്ങു നോക്കിയാലും കുടിയേറ്റ കർഷകർ .... മാരുതി  ആള്ടോ വണ്ടികൾ .... ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരൻ ഒരു അബ്കാരി  കള്ള് കുമാരൻ ആണ് .. സ്വന്തമായി ഒരു ടൊയോട്ട ഫോര്ടുനെർ   ഉള്ള ആൾ  ... ആ നാട്ടിലെ ഏറ്റവും വലിയ വണ്ടിയും അതുതന്നെ  .. പള പള തിളങ്ങുന്ന സിൽക്ക് ഷർട്ടും സ്വർണത്തിന്റെ വരയുള്ള കസവു മുണ്ടും കുമാരന്റെ ട്രേഡ് മാർക്ക് ആണ് .. കുമാരൻ ആണ് ആ നാട്ടിലെ പഴയ തലമുറയുടെ  ഫാഷൻ അംബാസിഡർ .. കുമാരൻറെ മകനും ഫ്രീക്കൻ ആണ് ..ഇപ്പോൾ  ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ഓരോ ഫോട്ടോയ്ക്കും ഏറ്റവും കൂടുതൽ ലൈക്‌ കിട്ടുന്ന ആ നാട്ടിലെ ചെറുപ്പക്കാരൻ -  ശ്രീജിത്ത്‌ കുമാർ (രൻ) ...  ഇനി നമ്മൾ ഗൾഫ്‌ കാരനിലേക്ക് ... ആള് കുമാരൻറെ അയൽവാസി ആണ് ... ഗൾഫിൽ പോയി കഷ്ടപ്പെട്ട്  ഇത്തിരി പുത്തൻ ഉണ്ടാക്കിയ ഒരു പയ്യൻ.. മുനീർ എന്നാണു അവന്റെ പേര് .. പണ്ടത്തെ ആളുടെ കോലം കാരണം " നരന്തു മുനീർ  " എന്നാണു ടിയാനെ നാട്ടുകാര വിളിച്ച്ഹിരുന്നത് ... ഒരു ഗതിക്കു പരഗതി ഇല്ലാതിരുന്നവൻ.. ഇപ്പൊ ആള് മൊത്തം മാറിപ്പോയി .. മൊത്തം  ഒരു ബ്രാൻടെഡ് ചെക്കൻ... കാലിൽ കാറെര്പില്ലെർ കമ്പനിടെ ഷൂസ് .. കയ്യിൽ കാർറ്റീർഇന്റെ  വാച്ചും, റായ് ബാൻന്റെ കൂളിംഗ്‌ ഗ്ലാസും , ടോമ്മി ഹില്ഫിഗേരിന്റെ ഷർട്ടും പാന്റ്സും.. ആളെ  മൊത്തത്തിൽ കണ്ടാൽ ഇടപ്പള്ളി  ലുലു മാൽ വരുന്നത് പോലെ  പോലെ തോന്നും .. മൊത്തം വിദേശ  ബ്രാണ്ട് മയം...
 നാട്ടിൽ ഒരു കല്യാണ വിരുന്നു നടക്കുന്നു .. ഗൾഫ്കാരൻ മുനീറും ഫ്രീക്കൻ ശ്രീജിത്തും കല്യാണ വീട്ടില് ഉണ്ട് .. ഇന്നത്തെ കാലത്ത് ഫേസ് ബുക്ക്‌ കഴിഞ്ഞാൽ  സ്വയം മാർക്കറ്റിംഗ് നടത്താൻ കല്യാണ വീടുകലാനല്ലോ ബെസ്റ്റ് സ്ഥലം... വിദേശ ബ്രാണ്ടുകളുടെ അതിപ്രസരം മുനീറിൽ തെളിഞ്ഞു നിന്നു.. മൊത്തം ഒരു ഒന്ന് ഒന്നര ലക്ഷം രൂപയുടെ മുതലുണ്ട്‌ ആളുടെ ദേഹത്ത് ... പക്ഷെ  എന്ത് ചെയ്യാം നാട്ടുകാർ എല്ലാം പാവങ്ങൾ ... വുഡ് ലാൻഡ്‌ ഷൂസും , സ്കാല്ലെര്സ് ഷർട്ടും , ബസിക്സ് പാന്റ്സും, ഫാസ്റ്റ് ട്രാക്ക് വാച്ചും  ആണ് അവരുടെ ഏറ്റവും വലിയ ബ്രാൻഡുകൾ ...നാട്ടിലെ  ഫേസ്ബുക്ക്‌ താരം   ശ്രീജിത്തിന്റെ ഇന്ത്യൻ ബ്രാണ്ടുകളെകാൽ പതിൻ മടങ്ങ്‌ വിലയുള്ള  മേൽ പറഞ്ഞ വിദേശ ബ്രാൻഡുകൾ എല്ലാം തന്നെ ആ നാട്ടുകാര്ക്ക് അന്യം ... ഫ്രീക്കൻ  ശ്രീജിത്തിന്റെ "ഇന്ത്യൻ " ബ്രാണ്ടുകൾക്ക് മുമ്പിൽ ഗൾഫ്‌ കാരൻ  മുനീറിന്റെ   വിദേശ ബ്രാൻഡുകൾ തവിട് പൊടി..  പക്ഷെ മുനീറിനെ തകര്തത്  കല്യാണത്തിന് വന്ന കുറെ നാട്ടുകാരുടെ  കമന്റാണ്  -
 " ആ ഹമീദിന്റെ ചെക്കൻ മുനീരില്ലേ ... ഗള്ഫില് പോയിട്ടും ചെക്കൻ ഒന്ന് പച്ചപിടിച്ചില്ല.... ഇപ്പോളും അതേ "നരന്തു മുനീറു " തന്നെ ... മിട്ടായി തെരുവീന്നു വാങ്ങിയ പോലത്തെ ഷർട്ടും പാന്റ്സും ... ഒരു കൂറ കണ്ണടേം.. പക്ഷെ നമ്മുടെ കുമാരൻറെ മോനില്ലേ  ... എന്താ ഒരു എടുപ്പ് .. എന്താ ഒരു സ്റ്റൈല്..അവനാണ് ശരിക്കും താരം..  "

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...