Wednesday 27 August 2014

മീൻ വാങ്ങിയ കഥ


ഓഫീസിലെ സഹപ്രവർത്തകൻ ഒരു ദിവസം പറഞ്ഞു .. അളിയാ ഇന്ന് നമ്മൾ "കോര്നിഷ് " ( ഒരു കടലിടുക്ക് ) ഇൽ പോയി ഹോൾ സയിൽ വിലക്ക് മീൻ വാങ്ങും .. ലുലു ഹൈപർ മാർക്കറ്റിൽ കിട്ടുന്നതിലും വിലക്കുറവിൽ മീൻ അവിടെ  കിട്ടുമെന്ന് കേട്ടപ്പോൾ മുനീർ എന്ന ചങ്ങാതീം കൂടെ കൂടി ... "കോര്നിഷ് "  ഒരു സംഭവമാണ് .. സായാഹ്ന  സവാരിക്കുള്ള ബോട്ടുകൾ അലങ്കരിച്ച്ഹു വരി വരിയായി യാത്രക്കാരേം കാത്തു കിടക്കുന്നു ... പകലത്തെ ജോലിയുടെ  വിരസത മാറ്റാനും ആരോഗ്യ സംരക്ഷണതിനുമായി പ്രായഭേദംമെന്യ ആളുകള് ജോഗ്ഗിംഗ് നടത്തുന്നു... ചിലര് കടൽ കാഴ്ചകൾ കണ്ടു ചുമ്മാ ഇരിക്കുന്നു .. കുറെ യുവ മിധുനങ്ങൾ ശ്രിങ്കരിക്കുന്നു.. കുറെ അറബികൾ ഫോട്ടോ എടുക്കുന്നു ... കുറെ  ഹിന്ദി പണിക്കാർ ഓരതിരുന്നു വിവിധതരം  മീൻ വിൽക്കുന്നു  ..ഇതിനെല്ലാം ഇടയിൽ ഞങ്ങൾ മൂന്നു മലയാളികൾ അന്തവും കുന്തവും ഇല്ലാതെ നടക്കുന്നു ... കൂട്ടത്തിൽ മുനീർ ആണ്  "ഹിന്ദി വിദ്വാൻ ".. മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവ്‌ എന്നല്ലേ ചൊല്ല് .. ഒരു ബംഗ്ലാദേശി മീൻ വിൽപ്പനക്കാരൻ ഞങ്ങളെ  കണ്ടപ്പോൾ ചാക്കിട്ടു ... " ആവോ ഭയ്യ ആവോ ".. കൂട്ടത്തിലെ ഹിന്ദി വിദ്വാൻ മുനീർ വിലപേശാൻ മുന്നോട്ടു വന്നു .. മത്തി മുതൽ അയക്കൂറ വരെ നിരത്തി വച്ച്ഹിട്ടുണ്ട് ...നിരത്തി വെച്ച്ഹ ഒരു വലിയ മീനിനെ തൊട്ടു കൊണ്ട് മുനീർ ചോടിച്ഹു " ആപ് കാ നാം  ക്യാ ഹേ".. അയാൾ മറുപടി തന്നു " അബ്ദുള്ള "... അന്തം വിട്ടുകൊണ്ട് മുനീർ പറഞ്ഞു .." പടച്ഹോനെ മീനിനും അബ്ദുള്ള എന്ന പേരോ "!!!!! 

കരം

ലൊക്കേഷൻ : വില്ലേജ് ഓഫീസ്   ഞാൻ  :   സാർ കരമടക്കാൻ  വന്നതായിരുന്നു  വില്ലേജ് ഓഫീസർ : അതേയ് കഴിഞ്ഞ തവണത്തെ കരമടച്ച രസീദ് വേണം.. എന്നാലേ  ഇത്ത...